Quantcast

ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ അടിമുടി മാറ്റത്തിന് സാധ്യത

ഇതോടെ നിലവിലെ 90 അംഗ സംസ്ഥാനസമിതിയില്‍ നിന്നും പകുതിയോളം പേരും ഡി.വൈ.എഫ്.ഐക്ക് പുറത്ത് പോകേണ്ടി വരും. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലേക്ക് വരുമെന്ന പ്രതീക്ഷിച്ച എ.എ റഹീം, നിതിന്‍ കണിച്ചേരി, എസ് സതീഷ്...

MediaOne Logo

Web Desk

  • Published:

    8 Nov 2018 12:06 PM GMT

ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ അടിമുടി മാറ്റത്തിന് സാധ്യത
X

സംസ്ഥാന സമ്മേളനത്തോടെ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ അടിമുടി മാറ്റത്തിന് സാധ്യത. ഭാരവാഹികളുടെ പ്രായപരിധി 37 ആക്കാന്‍ നേതൃതലത്തില്‍ ധാരണയായിട്ടുണ്ട്. എം സ്വരാജും, എ.എന്‍ ഷംസീറും സ്ഥാനമൊഴിയുമ്പോള്‍ ഭാരവാഹികളാകുമെന്ന കരുതിയിരുന്നവര്‍ക്കും തിരിച്ചടിയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാനസമിതിയുടെ ഫ്രാക്ഷനിലുണ്ടായ ധാരണ.

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഡി.വൈ.എഫ്.ഐ സംസ്ഥാനസമിതിയുടെ ഫ്രാക്ഷന്‍ യോഗത്തിലാണ് പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ ധാരണയായത്. ഞായറാഴ്ച കോഴിക്കോട് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തോടെ തീരുമാനം പ്രാബല്യത്തില്‍ വരും. ഇതോടെ നിലവിലെ 90 അംഗ സംസ്ഥാനസമിതിയില്‍ നിന്നും പകുതിയോളം പേരും ഡി.വൈ.എഫ്.ഐക്ക് പുറത്ത് പോകേണ്ടി വരും. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലേക്ക് വരുമെന്ന പ്രതീക്ഷിച്ച എ.എ റഹീം, നിതിന്‍ കണിച്ചേരി, എസ് സതീഷ് തുടങ്ങിയവര്‍ക്ക് പ്രായപരിധി തീരുമാനം തിരിച്ചടിയാകും.

37 വയസ് പിന്നിട്ട ജില്ലാഭാരവാഹികള്‍ക്കും ഒഴിയേണ്ടി വരും. പി.കെ ശശി എം.എല്‍.എക്കെതിരെ പരാതി നല്‍കിയ യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നേരിട്ട പാലക്കാട് ജില്ലാസെക്രട്ടറി എസ് പ്രേംകുമാര്‍, ടി.എം ശശി എന്നിവര്‍ക്കും ഒഴിയേണ്ടി വരും. ഡി.വൈ.എഫ്.ഐ ഫ്രാക്ഷന്‍ തീരുമാനം നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.കെ സനോജ്, മനു സി പുളിക്കന്‍, എം വിജിന്‍, എസ്.കെ സജീഷ് എന്നിവരെ പുതിയ നേതൃത്വത്തിലേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ട്.

TAGS :

Next Story