കെ.ടി ജലീലിന്റെ ഭാര്യയെ പ്രിൻസിപ്പലാക്കിയത് ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപണം
വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിക്കാതെയാണ് മന്ത്രി പത്നിയെ നിയമിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് പന്താവൂര്‍ ആരോപിച്ചു
മന്ത്രി കെ.ടി ജലീലിന്‍റെ ഭാര്യയുടെ സ്ഥാനക്കയറ്റവും വിവാദത്തില്‍. വളാഞ്ചേരി ഹയര്‍സെക്കന്‍ററി സ്കൂളില്‍ രണ്ടര വര്‍ഷം മുമ്പ് ജലീലിന്‍റെ ഭാര്യയെ പ്രിന്‍സിപ്പലായി നിയമിച്ചത് ചട്ടം മറികടന്നാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നു.
ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിന്‍റെ ഭാര്യ എന്‍.പി ഫാത്തിമക്കുട്ടിയെ 2016 മെയ് 1ന് വളാഞ്ചേരി ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പ്രിന്‍സിപ്പലായി നിയമിച്ചതില്‍ അപാകതയുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിക്കാതെയാണ് മന്ത്രി പത്നിയെ നിയമിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് പന്താവൂര്‍ ആരോപിച്ചു. യോഗ്യതയില്‍ ഒന്നാം സ്ഥാനത്തുള്ള പ്രീത വി.കെ എന്ന അധ്യാപികയെ ഒഴിവാക്കിയാണ് എന്‍.പി ഫാത്തിമക്കുട്ടിയെ നിയമിച്ചത്. ഇതിനായി വിദ്യാഭ്യാസ വകുപ്പും സ്കൂള്‍ മാനേജ്മെന്‍റും ഒത്തുകളിച്ചതായും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
ये à¤à¥€ पà¥�ें- കെ.ടി ജലീലിന്‍റെ വാദം പൊളിയുന്നു; ബന്ധുവിന്റെ നിയമനം ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ തഴഞ്ഞ്
തഴയപ്പെട്ട അധ്യാപകര്‍ സ്കൂള്‍ മാനേജര്‍ക്കും ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. പരാതി ബോധ്യപ്പെട്ട ശേഷവും വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കാത്തതിന് പിന്നില്‍ മന്ത്രിയുടെ സ്വാധീനമാണെന്നും ആരോപണമുണ്ട്. 2016 ല്‍ ഇതേ മാനേജ്മെന്റിന് പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ചത് പ്രത്യുപകാരമായാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
Adjust Story Font
16