Quantcast

എംബസികളുടെയും അനുബന്ധ വകുപ്പുകളുടെയും അലംഭാവം പ്രവാസി വോട്ടിന്റെ കാര്യത്തില്‍ തിരിച്ചടിയാകുന്നു

പ്രവാസികളെ വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്‍ക്കുന്ന കാര്യത്തിലും ബോധവല്‍കരണം നല്‍കുന്നതിലും മിക്ക രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ പരാജയമാണെന്നാണ് ആക്ഷേപം. 

MediaOne Logo

Web Desk

  • Published:

    12 Nov 2018 8:20 AM GMT

എംബസികളുടെയും അനുബന്ധ വകുപ്പുകളുടെയും അലംഭാവം പ്രവാസി വോട്ടിന്റെ കാര്യത്തില്‍ തിരിച്ചടിയാകുന്നു
X

എംബസികളുടെയും അനുബന്ധ വകുപ്പുകളുടെയും അലംഭാവം പ്രവാസി വോട്ടിന്റെ കാര്യത്തില്‍ തിരിച്ചടിയാകുന്നതായി പരാതി. പ്രവാസികളെ വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്‍ക്കുന്ന കാര്യത്തിലും ബോധവല്‍കരണം നല്‍കുന്നതിലും മിക്ക രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ പരാജയമാണെന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ പ്രവാസികള്‍ക്കുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനും നടപടിയുണ്ടാകുന്നില്ല

പ്രവാസി വോട്ട് പ്രാവര്‍ത്തികമാക്കുന്ന കാര്യത്തില്‍ മിക്ക രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും സമ്പൂര്‍ണ പരാജയമാണെന്നാണ് ആക്ഷേപം. വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനോ ഇക്കാര്യത്തിലുള്ള സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുന്നതിലോ ഒന്നും എംബസിയോ അതുമായി ബന്ധപ്പെട്ട സംഘടനകളോ കാര്യമായൊന്നും ചെയ്യുന്നില്ല.

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവാസി സംഘടനകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നത്. നിലവില്‍ വോട്ടര്‍ ലിസ്റ്റില്‍ പേരുള്ള പ്രവാസികള്‍ അത് നഷ്ടപ്പെടുമോയെന്നോര്‍ത്ത് പ്രവാസി വോട്ടിനപേക്ഷിക്കാത്തത് അഭികാമ്യമല്ലെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. പ്രവാസികള്‍ക്ക് വോട്ട് ചെയ്യണമെങ്കില്‍ അവര്‍ തന്നെ അധ്വാനിക്കട്ടെയെന്ന മട്ടിലാണ് ഇപ്പോഴും ബന്ധപ്പെട്ട വകുപ്പുകളും സംഘടനകളും ഈ മനോഭാവവും സാഹചര്യവും തന്നെയാണ് പ്രവാസികള്‍ക്കിടയിലെ വിമുഖതയുടെ പ്രധാനകാരണവും.

TAGS :

Next Story