Quantcast

വനിതാപൊലീസുകാരെ സന്നിധാനത്തേക്ക് കയറ്റുംമുമ്പ് താന്‍ അവരുടെ പ്രായം പരിശോധിച്ചിരുന്നുവെന്ന് വത്സന്‍ തില്ലങ്കേരി

വനിതാ പൊലീസുകാരെല്ലാം 50 വയസ് തികഞ്ഞവരാണെന്ന് ഉറപ്പുവരുത്തിയിരുന്നു. ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്കെത്തിയ വനിതാപൊലീസുകാരുടെ പ്രായം പരിശോധിച്ചതായി ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി.

MediaOne Logo

Web Desk

  • Published:

    12 Nov 2018 6:28 AM GMT

വനിതാപൊലീസുകാരെ സന്നിധാനത്തേക്ക് കയറ്റുംമുമ്പ് താന്‍ അവരുടെ പ്രായം പരിശോധിച്ചിരുന്നുവെന്ന് വത്സന്‍ തില്ലങ്കേരി
X

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്കെത്തിയ വനിതാപൊലീസുകാരുടെ പ്രായം പരിശോധിച്ചതായി ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി. വനിതാ പൊലീസുകാരെല്ലാം 50 വയസ് തികഞ്ഞവരാണെന്ന് ഉറപ്പുവരുത്തിയിരുന്നു. കോഴിക്കോട് നടന്ന ശബരിമല സംരക്ഷണ യോഗത്തിലാണ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍.

ये भी पà¥�ें- 50 വയസിന് മുകളിലുള്ള വനിതാ പൊലീസുകാരെ സന്നിധാനത്ത് എത്തിച്ചു

ये भी पà¥�ें- സന്നിധാനത്ത് പൊലീസിനെ സാക്ഷിയാക്കി, പൊലീസ് മൈക്കില്‍ ആര്‍.എസ്.എസ് നേതാവിന്റെ പ്രസംഗം, വിവാദമാകുന്നു

ये भी प�ें-
വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയില്‍: അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് 

ആട്ടചിത്തിരവിശേഷദിവസം 15 വനിതാ പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഈ 15 പേരുടെയും വയസ്സ് തെളിയിക്കുന്ന രേഖകള്‍ താന്‍ പരിശോധിച്ചു. അവയെല്ലാം താന്‍ നേരിട്ടു കണ്ടുവെന്നും ആ വനിതാപൊലീസുകാരെല്ലാം 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരുന്നുവെന്നും വത്സന്‍ തില്ലങ്കേരി പറയുന്നു. അക്കാര്യം ഉറപ്പുവരുത്തിയതിന് ശേഷമാണ് സുരക്ഷയ്ക്കായി വനിതാപൊലീസുകാരെ അവിടെ നിയോഗിച്ചത്.

കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ശബരിമല സംരക്ഷണ സംഗമത്തിലാണ് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍. ഹിന്ദുക്കളുടെ സംഘശക്തിയാണ് ശബരിമലയില്‍ കണ്ടതെന്നും വത്സന്‍ തില്ലങ്കേരി കോഴിക്കോട് അവകാശപ്പെട്ടു. തന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിക്കുന്നത്.

നേരത്ത പൊലീസിന്റെ മൈക്ക് ഉപയോഗിച്ച് അണികളെ നിയന്ത്രിച്ചതും, ഇരുമുടിക്കെട്ടില്ലാതെ സന്നിധാനത്തെത്തിയതും, പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞ് നിന്നതും എല്ലാം വിവാദമായിരുന്നു.

ശബരിമലയില്‍ കാര്യങ്ങള്‍ ഒന്നും പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നില്ലെന്ന് കൂടുതല്‍ വ്യക്തമാക്കുകയാണ് വത്സന്‍ തില്ലങ്കേരിയുടെ ഈ പ്രസ്താവന. സന്നിധാനത്ത് പോലീസ് സംവിധാനത്തെയടക്കം നിയന്ത്രിച്ചു എന്ന ആര്‍.എസ്.എസ് നേതാവിന്‍റെ വെളിപ്പെടുത്തല്‍ ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും വെട്ടിലാക്കിയിരുന്നു. ചിത്തിര ആട്ട വിശേഷദിവസം സന്നിധാനം പോലീസിന്‍റെ നിയന്ത്രണത്തിലായിരുന്നില്ലെന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് തില്ലങ്കേരിയുടെ പുതിയ വെളിപ്പെടുത്തല്‍.

TAGS :

Next Story