നെയ്യാറ്റിൻകര കൊലപാതകം: പ്രതിഷേധം തുടരുമെന്ന് ആക്ഷൻ കമ്മറ്റിയും കുടുംബവും
സംഭവത്തിൽ നിരവധി ആളുകൾക്ക് പങ്കുണ്ടെന്നും അന്വേഷണം തുടരണമെന്നും ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.
നെയ്യാറ്റിൻകര സനൽ കൊലപാതകത്തിൽ പ്രതിഷേധം തുടരുമെന്ന് ആക്ഷൻ കമ്മറ്റിയും കുടുംബവും. സംഭവത്തിൽ നിരവധി ആളുകൾക്ക് പങ്കുണ്ടെന്നും അന്വേഷണം തുടരണമെന്നും ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു. പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സനലിന്റെ കുടുംബം തുടങ്ങിയ ഉപവാസ സമരം അവസാനിപ്പിച്ചു.
സനൽ കൊല്ലപ്പെട്ട് 9 ദിവസം ആകുമ്പോഴും പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് ഡി.വൈ.എസ്.പിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഡി.വൈ.എസ്.പിക്ക് പുറമെ പൊലീസും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ള നിരവധി പേർക്ക് സനലിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആക്ഷൻ കമ്മറ്റി ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ അന്വേഷണം തുടരണം. ശക്തമായ രീതിയിൽ സമരം മുന്നോട്ട് കൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം.
അതേസമയം സനലിന്റെ മരണത്തിൽ നീതി തേടി കുടുംബം കൊടങ്ങാവിളയിൽ രാവിലെ ആരംഭിച്ച ഉപവാസ സമരം അവസാനിപ്പിച്ചു. ഡി.വൈ.എസ്.പിയുടെ മരണവാർത്ത അറിഞ്ഞതോടെയാണ് കുടുംബം സമരം അവസാനിപ്പിച്ച് മടങ്ങിയത്.
Adjust Story Font
16