Quantcast

പരാധീനതകളുടെ നടുവില്‍ ശബരിമലയിലെ ഇടത്താവളങ്ങള്‍

പ്രാഥമിക സൗകര്യങ്ങളും പാർക്കിംഗ് സൗകര്യങ്ങളും ഇടത്താവളങ്ങളിൽ പര്യാപ്തമല്ലെന്ന് കാലങ്ങളായി പരാതി ഉണ്ടെങ്കിലും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല

MediaOne Logo

Web Desk

  • Published:

    13 Nov 2018 2:29 AM GMT

പരാധീനതകളുടെ നടുവില്‍ ശബരിമലയിലെ ഇടത്താവളങ്ങള്‍
X

ശബരിമല തീർത്ഥാടനം ആരംഭിക്കാനിരിക്കെ പരാധീനതകളുടെ നടുവിലാണ് ഇടത്താവളങ്ങൾ. പ്രാഥമിക സൗകര്യങ്ങളും പാർക്കിംഗ് സൗകര്യങ്ങളും ഇടത്താവളങ്ങളിൽ പര്യാപ്തമല്ലെന്ന് കാലങ്ങളായി പരാതി ഉണ്ടെങ്കിലും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.

പെരുനാട് ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ശബരിമല ഇടത്താവളത്തിലെ ശുചി മുറികളുടെ അവസ്ഥയാണിത്. പൊട്ടിപ്പൊളിഞ്ഞ ശുചി മുറികളിൽ ചിലതിന് വാതിൽ പോലുമില്ല. കുടിവെള്ളം അയ്യപ്പൻമാർക്ക് വിരിവെക്കുന്നതിനുള്ള സൗകര്യങ്ങൾ മുതലായവയുടെ അപര്യാപ്തകൾ കാലങ്ങളായുള്ള പരാതിയാണ്.

ശബരിമലയുടെ പ്രധാന ഇടത്താവളങ്ങായ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം ആറൻമുള പാർഥസാരഥി ക്ഷേത്രം എന്നിവ പ്രളയബാധിത പ്രദേശത്താണുള്ളത്. എന്നാൽ ഇവിടെയും സ്ഥിതി പഴയതിനേക്കാൾ പരിതാപകരമാണ്.

TAGS :

Next Story