സി.കെ ജാനു ഇടതുമുന്നണിയിലേക്ക്
ജനാധിപത്യരാഷ്ട്രീയ പാർട്ടിക്ക് മുന്നണി പ്രവേശം ആവശ്യപ്പെട്ട് ജാനു മന്ത്രി എ,കെ ബാലനുമായി ചർച്ച നടത്തി.
ഇടതുമുന്നണി പ്രവേശനം തേടി സി.കെ ജാനു. ജനാധിപത്യരാഷ്ട്രീയ പാർട്ടിക്ക് മുന്നണി പ്രവേശം ആവശ്യപ്പെട്ട് ജാനു മന്ത്രി എ,കെ ബാലനുമായി ചർച്ച നടത്തി. നേരത്തേ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും ജാനു ചർച്ച നടത്തിയിരുന്നു.
സി.പി.എം അംഗമായിരുന്നു ഒരുകാലത്ത് സി.കെ ജാനു. പിന്നീട് ഗോത്രമഹാസഭ രൂപീകരിച്ചു. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എൻ.ഡി.എയ്ക്കൊപ്പം ചേർന്നു. എൻ.ഡി.എയുമായി തെറ്റിപ്പിരിഞ്ഞ ജാനു ഇടതുമുന്നണിയോട് അടുക്കുകയാണ്. അതിന്റെ ഭാഗമായി ആയിരുന്നു മന്ത്രി എ.കെ ബാലനുമായുള്ള കൂടിക്കാഴ്ച. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഒരു പാർട്ടിയിലും ലയിക്കാനില്ലെന്നും ജനാധിപത്യ രാഷ്ട്രീയ സഭയെ ഉൾക്കൊള്ളുന്ന മുന്നണിയുമായി സഹകരിക്കാനാണ് തീരുമാനമെന്നും സികെ ജാനു പറഞ്ഞു. ജാനുവിന്റെ പുതിയ നിലപാടിനെ എ.കെ ബാലൻ സ്വാഗതം ചെയ്തു. മുന്നണി പ്രവേശനം സംബന്ധിച്ച് തുടർ ചർച്ചകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ये à¤à¥€ पà¥�ें- സി.കെ ജാനു എന്‍.ഡി.എ വിട്ടു
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും ജാനു നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി ചർച്ച ചെയ്ത ശേഷം ജാനുവിന്റെ ആവശ്യം മുന്നണി നേതൃത്വത്തെ അറിയിക്കാമെന്ന് കാനം ജാനുവിനെ അറിയിച്ചു. പട്ടികജാതി വർഗ വിഭാഗങ്ങളുമായി കൂടുതൽ അടുക്കാൻ ജാനുവിന്റെ സാനിധ്യം ഗുണം ചെയ്യുമെന്ന വിലയിരുത്തൽ ഇടതുമുന്നണിക്കുണ്ട്. ഉടൻ മുന്നണിയിൽ എടുത്തില്ലെങ്കിലും മുന്നണിയുമായി സഹകരിപ്പിക്കാനുള്ള സാധ്യതകളാകും എൽ.ഡി.എഫ് തേടുന്നത്.
Adjust Story Font
16