Quantcast

പുകവലിച്ചെന്നാരോപിച്ച് യുവാവിന് നേരെ എസ്.ഐയുടെ കയ്യേറ്റം

പിഴയടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പണമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെ ക്ഷുഭിതനായ എസ്.ഐ യുവാവിനെ കയ്യേറ്റം ചെയ്യുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    15 Nov 2018 9:53 AM GMT

പുകവലിച്ചെന്നാരോപിച്ച് യുവാവിന് നേരെ എസ്.ഐയുടെ കയ്യേറ്റം
X

കണ്ണൂര്‍ പാടിക്കുന്നില്‍ പൊതു സ്ഥലത്ത് പുക വലിച്ചെന്നാരോപിച്ച് യുവാവിന് നേരെ എസ്.ഐയുടെ കയ്യേറ്റം. പാലക്കാട് സ്വദേശിയായ യുവാവിനെ മയ്യില്‍ എസ്.ഐ രാഘവന്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി യുവാവിനെ കാറിനു മുന്നിലേക്ക് തളളിയിട്ട് കൊലപ്പെടുത്തുകയും പിന്നാലെ ഇദ്ദേഹം ജീവനൊടുക്കുകയും ചെയ്ത സംഭവം ഏറെ വിവാദമായിരിക്കുമ്പോഴാണ് കണ്ണൂരില്‍ നിന്നുളള ഈ കാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന് പുക വലിച്ചതിനാണ് മയ്യില്‍ എസ്.ഐ രാഘവന്‍ പാലക്കാട് സ്വദേശിയായ യുവാവിനെ പിടികൂടിയത്. പിഴയടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പണമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെ ക്ഷുഭിതനായ എസ്.ഐ യുവാവിനെ കയ്യേറ്റം ചെയ്യുകയായിരുന്നു

മുമ്പും എസ്.ഐക്കെതിരെ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പോലീസിനോട് അപമര്യാദയായി പെരുമാറിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് മയ്യില്‍ എസ്.ഐ പറയുന്നത്.

TAGS :

Next Story