സന്നിധാനത്ത് ഇന്ന് അർധരാത്രി മുതൽ നിരോധനാജ്ഞ
സര്‍ക്കാര്‍ ഇന്ന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം പരാജയമായിരുന്നു. യോഗത്തില്‍ നിന്ന് യു.ഡി.എഫും ബി.ജെ.പിയും ഇറങ്ങിപ്പോയി. കോടതി തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് മുഖ്യമന്ത്രി.
സന്നിധാനത്ത് ഇന്ന് അർധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 7 ദിവസത്തേക്ക് സന്നിധാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലക്കൽ, പമ്പ, ഇലവുങ്കൽ എന്നിവിടങ്ങളിലും നിരോധനാജ്ഞ നിലവില്‍ വരും. തീർത്ഥാടകർക്കും തീർത്ഥാടകരുടെ വാഹനങ്ങൾക്കും ഇളവ് നല്‍കും.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം പരാജയമായിരുന്നു. യോഗത്തില്‍ നിന്ന് യു.ഡി.എഫും ബി.ജെ.പിയും ഇറങ്ങിപ്പോയി. സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാത്തതിനാലാണ് യോഗം ബഹിഷ്കരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല. എന്നാല്‍ കോടതി എന്ത് തീരുമാനിച്ചാലും അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Next Story
Adjust Story Font
16