Quantcast

തൃപ്തിക്കെതിരായ പ്രതിഷേധം: വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് സിയാല്‍

ആശങ്ക വിമാനത്താവള അധികൃതര്‍ പൊലീസിനെ അറിയിച്ചു. എത്രയും വേഗം സമരം ചെയ്യുന്നവരെ മാറ്റണമെന്ന് സിയാല്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    16 Nov 2018 10:20 AM GMT

തൃപ്തിക്കെതിരായ പ്രതിഷേധം: വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് സിയാല്‍
X

തൃപ്തി ദേശായിക്കെതിരായ പ്രതിഷേധം കൊച്ചി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് സിയാല്‍. ആശങ്ക വിമാനത്താവള അധികൃതര്‍ പൊലീസിനെ അറിയിച്ചു. എത്രയും വേഗം സമരം ചെയ്യുന്നവരെ മാറ്റണമെന്ന് സിയാല്‍ പൊലീസിനോട് ആവശ്യപ്പെട്ടു. പ്രതിഷേധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് കേന്ദ്ര എയര്‍പോര്‍ട്ട് അതോറിറ്റിയും പൊലീസിനോട് ആവശ്യപ്പെട്ടു.

ശബരിമല ദര്‍ശനത്തിന് ഇന്ന് പുലര്‍ച്ചെ 4.30ന് ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വിമാനത്താവളത്തിന് മുന്നില്‍ തമ്പടിച്ചിരിക്കുകയാണ്. ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എന്‍ ഗോപിയുടെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് മുമ്പില്‍ പ്രതിഷേധിക്കുന്നത്.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നാമജപവുമായി കുത്തിയിരിക്കുകയാണ്. എയര്‍പോര്‍ട്ടിന് പുറത്തുപോകാന്‍ വാഹനമൊന്നും ലഭിക്കാത്തതുകൊണ്ട് എയര്‍പോര്‍ട്ടിനകത്ത് കുടുങ്ങിയ അവസ്ഥയിലാണ് തൃപ്തി ദേശായിയും സംഘവും. തൃപ്തിക്ക് വാഹനം നല്‍കില്ലെന്ന നിലപാടിലാണ് ടാക്സി ഡ്രൈവര്‍മാര്‍.

ശബരിലയില്‍ കയറിയിട്ടെ മടങ്ങുകയുള്ളുവെന്ന നിലപാടിലാണ് തൃപ്തി ദേശായി. പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും തൃപ്തി ദേശായ് അറിയിച്ചു. അവരെ ഹോട്ടലിലേക്ക് മാറ്റാൻ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അതനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. തൃപ്തി ദേശായി ഉടൻ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ये भी पà¥�ें- ചെന്നിത്തലയും ശ്രീധരന്‍പിള്ളയും വിചാരിച്ചാല്‍ തൃപ്തിയെ മടക്കി അയക്കാന്‍ സാധിക്കും: കടകംപള്ളി

ये भी पà¥�ें- മല കയറാതെ മടങ്ങില്ല, ശബരിമല ദര്‍ശനം നാളെയെന്ന് തൃപ്തി ദേശായി

TAGS :

Next Story