ആരാണ് ശബരിമല സന്ദര്‍ശിക്കാനെത്തിയ തൃപ്തി ദേശായി?
ശനി ശിക്നപ്പൂർ ക്ഷേത്രം, കൊൽഹാപൂരിലെ മഹാലക്ഷ്മി ക്ഷേത്രം, നാസിക്കിലെ ത്രയംബകേശ്വർ ശിവ ക്ഷേത്രം, മുബൈയിലെ ഹാജി അലി ദർഗ എന്നിവിടങ്ങളിൽ കോടതി വിധിയെ തുടർന്ന് അനുയായികളോടൊപ്പം തൃപ്തി പ്രവേശിച്ചിരുന്നു.
ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം അനുവദിക്കണം എന്ന കോടതിവിധിയെ തുടര്‍ന്ന് കേരളത്തിലെത്തിയിരിക്കുകയാണ് തൃപ്തി ദേശായി എന്ന വനിതാ സാമൂഹ്യപ്രവര്‍ത്തക. സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ ഇനിയും അവര്‍ക്കായിട്ടില്ല. ആറംഗ യുവതികള്‍ അടങ്ങുന്ന സംഘത്തിനൊപ്പമാണ് അവര്‍ ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിയിരിക്കുന്നത്.
ये à¤à¥€ पà¥�ें- ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഭൂമാതാ ബ്രിഗേഡ്’ എന്ന സാമൂഹ്യ സംഘടനയുടെ സ്ഥാപകയാണ് തൃപ്തി ദേശായി. ആരാധനാലയങ്ങളിൽ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഭൂമാതാ ബ്രിഗേഡ്. ശനി ശിക്നപ്പൂർ ക്ഷേത്രം, കൊൽഹാപൂരിലെ മഹാലക്ഷ്മി ക്ഷേത്രം, നാസിക്കിലെ ത്രയംബകേശ്വർ ശിവ ക്ഷേത്രം, മുബൈയിലെ ഹാജി അലി ദർഗ എന്നിവിടങ്ങളിൽ കോടതി വിധിയെ തുടർന്ന് അനുയായികളോടൊപ്പം തൃപ്തി പ്രവേശിച്ചിരുന്നു.
സ്ത്രീവിവേചനത്തിനെതിരേയും സ്ത്രീവിമോചനത്തിനായും പോരാടുന്ന വ്യക്തികൂടിയാണ് തൃപ്തി. ഞാനും വിശ്വാസിയാണ്, എന്നാൽ അന്ധമായ വിശ്വാസമല്ല തനിക്കുള്ളതെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. കൊൽഹാപ്പൂരിലെ ഗഗൻഗിരി മഹാരാജിന്റെ കടുത്ത ഭക്തയുമാണ് തൃപ്തി.
ये à¤à¥€ पà¥�ें- മല കയറാതെ മടങ്ങില്ല, ശബരിമല ദര്‍ശനം നാളെയെന്ന് തൃപ്തി ദേശായി
കർണ്ണാടകയിലെ നിപാൻ താലൂക്കിലാണ് തൃപ്തി ദേശായിയുടെ ജനനം. തൃപ്തിയുടെ പിതാവ് തെക്കൻ മഹാരാഷ്ട്രയിലെ ആൾദൈവം ഗഗൻഗിരി മഹാരാജിന്റെ ശിഷ്യനായി സന്യാസം സ്വീകരിച്ചു. തുടര്‍ന്ന് അമ്മയാണ് തൃപ്തിയെയും രണ്ടു സഹോദരങ്ങളെയും വളർത്തിയത്. പൂനൈയിലെ ശ്രീമതി നതിബാൽ ദാമോദർ താക്കർസേ വുമൻസ് സർവ്വകലാശാലയിൽ ഹോംസയൻസിൽ ബിരുദപഠനത്തിന് ചേർന്നെങ്കിലും കുടുംബത്തിലെ പ്രശ്‌നങ്ങളെ തുടർന്ന് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും പഠനം അവസാനിപ്പിക്കേണ്ടി വന്നു. പ്രശാന്ത് ദേശായി ആണ് ഭർത്താവ്, ഒരു മകനുണ്ട്.
2003-ൽ ചേരിനിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ക്രാന്തിവീർ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെയാണ് തൃപ്തി പൊതുപ്രവർത്തനത്തിനിറങ്ങിയത്. 2007 ൽ എൻസിപിയുടെ നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാർ ഉൾപ്പെട്ട സഹകരണബാങ്ക് അഴിമതി പുറത്ത് കൊണ്ടുവരുന്നതിൽ മുൻനിരയിൽ തൃപ്തിയുമുണ്ടായിരുന്നു. 35000 പേർക്ക് നിക്ഷേപമുള്ള ബാങ്കിൽ 29000 പേർക്ക് നിക്ഷേപം തിരിച്ചു കൊടുക്കാൻ തനിക്കായെന്നാണ് തൃപ്തിയുടെ അവകാശവാദം. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരങ്ങളിൽ തൃപ്തിയുടെ സംഘടനയും പങ്കു ചേർന്നു. ‘ഇന്ത്യ എഗൈൻസ്റ് കറപ്‌ഷൻ’ എന്ന പ്രസ്ഥാനത്തിന്റെയും പ്രവർത്തകയാണ് അവർ.
2010 സെപ്റ്റംബറിലാണ് അവർ ഭൂമാതാ പ്രസ്ഥാനത്തിന് രൂപം നൽകിയത്. 40 പേർ അംഗങ്ങളുണ്ടായിരുന്ന സംഘടനയിൽ ഇപ്പോൾ അയ്യായിരത്തോളം അംഗങ്ങളുണ്ട്. ലിംഗവിവേചനത്തിനെതിരെയും സ്ത്രീവിമോചനത്തിനായുമാണ് തൃപ്തിയുടെ പോരാട്ടം. മതപരമായി അവകാശത്തിനല്ല, ലിംഗവിവേചനത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് തൃപ്തി വ്യക്തമാക്കുന്നുണ്ട്. ഭൂമാതാ ബ്രിഗേഡ് മതത്തിനും രാഷ്ട്രീയത്തിനും എതിരല്ലെന്ന് തൃപ്തി ആവര്‍ത്തിച്ച് പറയുന്നു.
ये à¤à¥€ पà¥�ें- പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ്; എന്ത് സംഭവിച്ചാലും ഉത്തരവാദിത്വം സർക്കാരിനെന്ന് തൃപ്തി ദേശായി
പൂനൈ കോലപൂർ മഹാലക്ഷ്മി ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിനായിരുന്നു ആദ്യ പോരാട്ടം. ക്ഷേത്ര ഭരണസമിതിയ്ക്ക് ഇതിന് എതിർപ്പുണ്ടായില്ലെങ്കിലും പൂജാരിമാര്‍ തടസ്സം നിന്നു. തൃപ്തിയേയും പ്രതിഷേധക്കാരേയും ആക്രമിച്ചതിന് അഞ്ച് പൂജാരിമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ശനി ശിംഘ്നാപൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാൻ നടത്തിയ പോരാട്ടത്തിലൂടെയാണ് തൃപ്തി ദേശായിയും സംഘടനയായ ഭൂമാതാ റാൻരാഗിണി ബ്രിഗേഡും വാർത്തകളിലിടം നേടിയത്. 2015 ഡിസംബർ 20 ന് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രവേശിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. എട്ട് ദിവസത്തിനകം പ്രവേശനം നൽകിയില്ലെങ്കിൽ 400 പേരുമായി ക്ഷേത്രത്തിലെത്തുമെന്നായിരുന്നു തൃപ്തിയുടെ നിലപാട്. ഏപ്രിലിൽ തൃപ്തിയുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. തുടർന്ന് ഹർജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗ വിവേചനം പാടില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. നാസികിലെ ത്രൈയംബകേശ്വർ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു.
2012-ലാണ് ഹാജി അലി ദർഗയിൽ സ്ത്രീകൾക്ക് പ്രവേശനം തടഞ്ഞത്. ഹാജി അലി ദർഗയിൽ പ്രവേശിക്കാൻ തൃപ്തിയും കൂട്ടരും ശ്രമം നടത്തിയിരുന്നെങ്കിലും കവാടത്തിൽ തടഞ്ഞു. ഒടുവിൽ സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്ന് ദർഗ ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. ദർഗയിൽ സ്ത്രീ പ്രവേശനം തടയാനാകില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
ദർഗയിൽ സ്ത്രീ പ്രവേശനം വിലക്കിയതിനെതിരെ 2014-ൽ ഭാരതീയ മുസ്‍ലിം മഹിളാ ആന്ദോളൻ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി വിധിയെ തുടർന്ന് തൃപ്തിയുടെ നേതൃത്വത്തിൽ നൂറോളം സ്ത്രീകൾ ദർഗയിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. മുസ്‍ലിം മതവിശ്വാസിയല്ലാത്ത തൃപ്തി മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് ചില മുസ്‍ലിം മതസംഘടനകൾ പൊലീസിനെ സമീപിച്ചിരുന്നു.
2012-ൽ പൂനെ മുനിസിപ്പൽ കോർപ്പറേഷൻ തെരെഞ്ഞെടുപ്പിൽ തൃപ്തി കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
ഹാപ്പി ടു ബ്ലീഡ് എന്നു പറഞ്ഞ് യുവതികളുടെ ശബരിമല പ്രവേശനത്തിനുള്ള ക്യാംപയിന് തൃപ്തി ദേശായി തുടക്കം കുറിച്ചിരുന്നു. തുടര്‍ന്നാണ് നവംബര്‍ 16 നും 20 നും ഇടയ്ക്ക് താന്‍ ശബരിമല സന്ദര്‍ശിക്കുമെന്ന് അറിയിച്ചത്. ഇന്ന് പുലര്‍ച്ചെ ശബരിമല സന്ദര്‍ശനത്തിനായി നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തിയെങ്കിലും സംഘ്പരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്ത് കടക്കാനായിട്ടില്ല.
Adjust Story Font
16