പി.എസ്.സി നിയമനങ്ങളില്‍ എം.ഫാം പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കില്ല
പൊതുപരീക്ഷ നടത്തി അതിലെ മാര്‍ക്ക് അടിസ്ഥാനത്തില്‍ മാത്രം നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതായിരിക്കും അഭികാമ്യമെന്ന നിര്‍ദേശവും സര്‍വകാലാശാല മുന്നോട്ട് വെച്ചു.
ആരോഗ്യ സര്‍വകാലാശാലയില്‍ എം.ഫാം പരീക്ഷകളില്‍ മാര്‍ക്ക് ദാനം നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പി.എസ്.എസി നിയമനങ്ങളില്‍ ഇനി മുതല്‍ എം.ഫാം പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കില്ല. ഇക്കാര്യം പി.എസ്.സി രേഖാമൂലം ആരോഗ്യസര്‍വകലാശാലയെ അറിയിച്ചു. സര്‍വകാലാശാല ഗവേണിങ് കൗണ്‍സിലിന്റെ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം. പി.എസ്.സി ഇക്കാര്യം അറിയിച്ചതായി സെനറ്റ് യോഗത്തില്‍ സര്‍വകാലാശാല രേഖാമൂലം അറിയിച്ചു.
ചാലക്കുടി സെന്റ് ജെയിംസ് കോളേജില്‍ റാങ്കുകള്‍ സ്ഥിരമായി ലഭിക്കാനുള്ള കാരണം മാര്‍ക്ക് ദാനമാണെന്ന് ആരോഗ്യ സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സര്‍വകാലാശാല ഗവേണിങ് കൗണ്‍സില്‍ എം.ഫാം അടിസ്ഥാന യോഗ്യതയായുള്ള നിയമനങ്ങളില്‍ എം.ഫാം പരീക്ഷയുടെ റാങ്ക് നിയനത്തിന് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് പി.എസ്.സിക്ക് കത്ത് നല്‍കിയിരുന്നു.
പൊതുപരീക്ഷ നടത്തി അതിലെ മാര്‍ക്ക് അടിസ്ഥാനത്തില്‍ മാത്രം നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതായിരിക്കും അഭികാമ്യമെന്ന നിര്‍ദേശവും സര്‍വകാലാശാല മുന്നോട്ട് വെച്ചു. തുടര്‍ന്നാണ് അക്കാദമിക മാര്‍ക്കിന് ക്രെഡിറ്റ് മാര്‍ക്ക് നല്‍കുന്നത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക നിയമനങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം പി.എസ്.എസി എടുത്തത്. ഇക്കാര്യം പി.എസ്.സി അറിയിച്ചതായി സര്‍വകാലാശാല സെനറ്റ് യോഗത്തില്‍ രേഖാമൂലം വ്യക്തമാക്കി.
ഇതോടെ നിയമത്തിന് അക്കാദമിക എക്‌സലന്‍സിന് 50 മാര്‍ക്ക് നല്‍കിയിരുന്ന രീതിയ്ക്ക് മാറ്റം വരും. ആരോഗ്യ സര്‍വകലാശാല ഉപസമിതിയായിരുന്നു നേരത്തെ മാര്‍ക്ക് ദാനം നടന്നതായി കണ്ടെത്തിയത്. മീഡിയവണ്‍ വാര്‍ത്തയുടേയും കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികളുടേയും പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
Adjust Story Font
16