Quantcast

‘വെല്ലുവിളി ഏറ്റെടുക്കുന്നു, കോടിയേരിയുമായി സംവാദത്തിന് തയ്യാറെന്ന്’ ശ്രീധരന്‍ പിള്ള

ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ഡല്‍ഹിയിലെത്തിയത്.

MediaOne Logo

Web Desk

  • Published:

    22 Nov 2018 2:41 PM GMT

‘വെല്ലുവിളി ഏറ്റെടുക്കുന്നു, കോടിയേരിയുമായി സംവാദത്തിന് തയ്യാറെന്ന്’ ശ്രീധരന്‍ പിള്ള
X

ശബരിമല വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംവാദത്തിന് തയ്യാറാണെന്ന് ശ്രീധരന്‍ പിള്ള. കോടിയേരിയുടെ വെല്ലുവിളി ഏറ്റടുക്കുന്നുവെന്നും എന്നാല്‍ സമരം അവസാനിപ്പിക്കില്ലെന്നും പിള്ള പറ‍ഞ്ഞു. ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും, കേന്ദ്രമന്ത്രി പൊന്‍രാധാകൃണ്ഷനോടുമുള്ള പെരുമാറ്റത്തില്‍ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്ര പേഴ്സണൽ കാര്യ മന്ത്രിക്കും ബി.ജെ.പി പരാതി നല്‍കി.

ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ഡല്‍ഹിയിലെത്തിയത്. സമരങ്ങളുടെ ഭാവി സംബന്ധിച്ച് ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തി. മറ്റു സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തങ്കിലും തീരുമാനമായില്ല. യുവതികള്‍ക്ക് ആരാധാന സ്വാതന്ത്യം നിഷേധിക്കുന്ന വിഷയമായതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ സമരം തിരിച്ചടിയായേക്കും എന്ന് ദേശീയ നേതൃത്വത്തിന് വിലയിരുത്തലുണ്ട്.

പിണറായി സര്‍ക്കാര്‍ ബി.ജെ.പി- സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ അപ്രഖ്യാപിത അടിയന്തരവസ്ഥയാണ് നടപ്പാക്കുന്നത്. ശബരിമലയെ തര്‍ക്കാന്‍ സി.പി.എം ശ്രമിക്കുന്നു എന്ന ആരോപണത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ട പോലെ സംവാദത്തിന് തയ്യാറാണെന്നും പിള്ള പറഞ്ഞു.

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളില്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിന് ശ്രീധരന്‍ പിള്ള പരാതി നല്‍കി. കെ സുരേന്ദ്രനെതിരെയും ശശികലക്കും മകനുമെതിരെയും നടന്നത് പോലീസ് രാജാണ്. കേന്ദ്രമന്ത്രി പൊന്‍രാധാകൃണ്ഷനോടുള്ള പെരുമാറ്റത്തില്‍ എസ്.പി യതീഷ് ചന്ദ്രയുടെ പെരുമാറ്റം വച്ചുപൊറുപ്പിക്കാനാകില്ലെന്നും പിള്ള പറഞ്ഞു.

TAGS :

Next Story