Quantcast

പി.കെ ശശിക്കെതിരെ നടപടി വൈകുന്നതില്‍ വി.എസിന് പ്രതിഷേധം

കേന്ദ്ര കമ്മറ്റിയെ വി.എസ് അച്യുതാനന്ദന്‍ ഫോണില്‍ അതൃപ്തി അറിയിച്ചു

MediaOne Logo

Web Desk

  • Published:

    25 Nov 2018 4:00 PM GMT

പി.കെ ശശിക്കെതിരെ നടപടി വൈകുന്നതില്‍  വി.എസിന് പ്രതിഷേധം
X

ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.എക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധമറിയിച്ച് വി.എസ് അച്യുതാനന്ദന്‍. കേന്ദ്ര കമ്മറ്റിയെ ഫോണില്‍ അതൃപ്തി അറിയിച്ചു. വിവാദങ്ങള്‍ക്കിടെ ശശിയെ ഷൊർണൂർ മണ്ഡലത്തിലെ ജനമുന്നേറ്റ യാത്രയുടെ ക്യാപ്റ്റനാക്കിയതിനെയും വി.എസ് വിമര്‍ശിച്ചു. ശശിക്കെതിരായ പരാതി നാളെ പാര്‍ട്ടി സംസ്ഥാന സമിതി പരിഗണിക്കാനിരിക്കെയാണ് വി.എസിന്റെ പ്രതിഷേധം.

പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന എതിര്‍പ്പുകള്‍ പോലും അവഗണിച്ചാണ് സി.പി.എം നേതൃത്വം ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ജനമുന്നേറ്റ യാത്രയുടെ നായകനായി പി.കെ ശശി എം.എല്‍.എയെ നിയോഗിച്ചത്. പക്ഷേ സ്ത്രീ സമത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ സംസ്ഥാന തലത്തില്‍ തന്നെ സി.പി.എമ്മിന് ഇത് തിരിച്ചടിയുണ്ടാക്കിയെന്ന് സി.പി.എം സഹയാത്രികരില്‍ ചിലര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന എതിര്‍പ്പ് ജാഥയില്‍ പ്രതിഫലിച്ചുവെന്ന് കരുതുന്നവരുമുണ്ട്. ചെര്‍പ്പുളശ്ശേരിയിലെ യോഗത്തില്‍ ഉദ്ഘാടകനായി എത്തേണ്ടിയിരുന്ന സംസ്ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ എം ചന്ദ്രന്‍, പാലക്കാട് ജില്ലയിലുണ്ടായിരുന്നിട്ടും യോഗത്തിനെത്താതെ വിട്ടു നിന്നതും വലിയ ചര്‍ച്ചയായിരുന്നു.

TAGS :

Next Story