സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല
ശാസ്ത്രീയ പരിശോധനകളടക്കം പൂർത്തിയായിട്ടും പോലീസിന് പ്രതികളെ സംബന്ധിച്ച് വ്യക്തതയില്ല.

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടിക്കാനായിട്ടില്ല. ശാസ്ത്രീയ പരിശോധനകളടക്കം പൂർത്തിയായിട്ടും പോലീസിന് പ്രതികളെ സംബന്ധിച്ച് വ്യക്തതയില്ല. സർക്കാരും പൊലീസും ഒരു പോലെ താൽപര്യമെടുത്ത കേസായിട്ടും പ്രതികളെക്കുറിച്ച് സൂചന പോലും ലഭിക്കാത്തത് സർക്കാരിനും സി.പി.എമ്മിനും ക്ഷീണമാണ്. എന്നാൽ പ്രതികൾ സംഘപരിവാറാണെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്ന് സ്വാമി സന്ദീപാനന്ദ ഗിരി മീഡിയവണിനോട് പറഞ്ഞു.
കഴിഞ്ഞ മാസം 27ന് പുലർച്ചെ നടന്ന ആക്രമണത്തിൽ രണ്ട് കാറും ഒരു സ്കൂട്ടറും പൂർണമായും കത്തിച്ചിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കകം മുഖ്യമന്ത്രിയടക്കം മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമെത്തി സംഭവത്തിന്റെ ഗൌരവത്തെ ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി അന്വേഷണം വേഗത്തിൽ ആരംഭിക്കുകയും പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയതു. സമീപ പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയും ആശ്രമവുമായി ബന്ധമുള്ളവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ആരെയും കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞില്ല. പെട്രോളൊഴിച്ചാണ് കാർ കത്തിച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞെന്ന് മാത്രമാണ് പൊലീസ് പുറത്ത് വിട്ടത്.
അന്വഷണം പുരോഗമിക്കുകയാണെന്ന് പറയുന്നുണ്ടെങ്കിലും ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ സംബന്ധിച്ച യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ആശ്രമത്തിലെ സി.സി ടി.വി മാസങ്ങളായി പ്രവർത്തനക്ഷമമല്ലാത്തതാണ് അന്വഷണ സംഘത്തെ കുഴച്ചത്. എന്നാൽ ഫോറൻസിക് പരിശോധനയിൽ പ്രതീക്ഷയർപ്പിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. അതേസമയം അക്രമികളെ സംബന്ധിച്ച് സ്വാമിക്ക് മുൻ നിലപാടിൽ മാറ്റമില്ല.
ये à¤à¥€ पà¥�ें- സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസ്: ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു
ये à¤à¥€ पà¥�ें- സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം: രണ്ട് കാറുകള്‍ക്ക് തീയിട്ടു
Adjust Story Font
16