കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള കെട്ടിടങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു
കഴിഞ്ഞ ദിവസം ഒരാള്‍ ഇവിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഉപയോഗ ശ്യൂന്യമായ കെട്ടിടങ്ങള്‍ അസിസ്റ്റന്റ് കലക്ടര്‍ സന്ദര്‍ശിച്ചു.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള കെട്ടിടങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നു. റെയില്‍വേയുടെ പഴയ ക്വാട്ടേഴ്സുകളിലാണ് സാമൂഹ്യ വിരുദ്ധര്‍ തമ്പടിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ഒരാള്‍ ഇവിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഉപയോഗ ശ്യൂന്യമായ കെട്ടിടങ്ങള്‍ അസിസ്റ്റന്റ് കലക്ടര്‍ സന്ദര്‍ശിച്ചു.
റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കായി നിര്‍മ്മിച്ച പഴയ റെയില്‍വേ ക്വാട്ടേഴ്സുകളാണ് ഉപയോഗ ശൂന്യമായി കിടക്കുന്നത്.രാത്രിയെന്നോ പകലന്ന വ്യത്യാസമില്ലാതെ ഇവിടെ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടമാണ് നടക്കുന്നത്. കോഴിക്കോട് നഗര മധ്യത്തിലുള്ള ഈ കെട്ടിടങ്ങള്‍ ലഹരി മാഫിയയുടെ പിടിയിലാണെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരാള്‍ ഇവിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തി. കഴിഞ്ഞ വര്‍ഷവും അഴുകിയ മൃതദേഹം കണ്ടെത്തിയിരുന്നു. പരാതികളെ കുറിച്ച് പഠിക്കാന്‍ ജില്ലാ കലക്ടര്‍ അസിസ്റ്റന്‍റ് കലക്ടര്‍ കെ.എസ് അഞ്ജുവിനെ ചുമതലപ്പെടുത്തി. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേര്‍ത്തു.റെയില്‍വേ പൊലീസും കേരള പൊലീസും പരിശോധനകള്‍ ശക്തമാക്കും.
Adjust Story Font
16