Quantcast

പ്രളയം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ ചെറുവിരലനക്കാതെ സര്‍ക്കാര്‍

ദുരന്തമുണ്ടായി ഒരാണ്ട് തികയുമ്പോഴും ഈ റിപ്പോര്‍ട്ടിന്‍മേല്‍ മറ്റെന്തെങ്കിലും അന്വേഷണമോ ഈ അനധികൃത നിര്‍മ്മാണത്തിനെതിരെ നിയമ നടപടിയോ ഉണ്ടായിട്ടില്ല

MediaOne Logo

Web Desk

  • Published:

    14 Jun 2019 6:42 AM GMT

പ്രളയം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ ചെറുവിരലനക്കാതെ സര്‍ക്കാര്‍
X

അനധികൃത നിര്‍മ്മാണങ്ങളായിരുന്നു കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലമയിലുണ്ടായ ഉരുള്‍പൊട്ടലിന് തീവ്രത കൂട്ടിയതിന്‍റെ കാരണങ്ങളിലൊന്ന്. മലയുടെ മുകളില്‍ നിര്‍മ്മിച്ച ജലസംഭരണി പൊട്ടി താഴെ വീടിന് മുകളിൽ പതിച്ചിരുന്നു. എന്നാൽ ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ നിയമ നടപടികളൊന്നും ഒരു വർഷമായിട്ടും ഉണ്ടായിട്ടില്ല. അബ്ദുള്‍ സലീമിന്‍റെ വീടുണ്ടായിരുന്ന സ്ഥലത്താണ് ഉരുള്‍പൊട്ടലില്‍ മലയ്ക്ക് മുകളില്‍ അനധികൃതമായി നിര്‍മ്മിച്ച ജലസംഭരണിയുടെ അവശിഷ്ടങ്ങള്‍ തകര്‍ന്ന് വീണത്. സലീമിന്‍റെ രണ്ടു മക്കളും ദുരന്തത്തില്‍ മരിച്ചു.

തുടര്‍ന്ന് കരിഞ്ചോലമലയിലെത്തിയ വിദഗ്ദസമിതിയും മലമുകളിലെ അനധികൃത നിര്‍മ്മാണം ദുരന്തത്തിന്‍റെ തീവ്രത കൂട്ടിയെന്ന് കണ്ടെത്തി. സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പക്ഷേ ദുരന്തമുണ്ടായി ഒരാണ്ട് തികയുമ്പോഴും ഈ റിപ്പോര്‍ട്ടിന്‍മേല്‍ മറ്റെന്തെങ്കിലും അന്വേഷണമോ ഈ അനധികൃത നിര്‍മ്മാണത്തിനെതിരെ നിയമ നടപടിയോ ഉണ്ടായിട്ടില്ല. ജലസംഭരണി ഉടമക്കെതിരെ കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് കട്ടിപ്പാറ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങള്‍ ഡി.വൈ.എസ്.പിക്കും തഹസില്‍ദാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

TAGS :

Next Story