Quantcast

അന്വേഷണത്തില്‍ കസ്റ്റംസിന് തിരിച്ചടി; വിമാനത്താവള പരിസരത്ത് സിസിടിവി ഇല്ലെന്ന് പൊലീസ്

വിമാനത്താവള പരിസരത്ത് സിസിടിവിയില്ലാത്തത് കൊണ്ട് ദൃശ്യങ്ങള്‍ കിട്ടില്ലെന്ന് പൊലീസ് കസ്റ്റംസിനെ അറിയിച്ചു. അതിനിടെ കൊച്ചിയില്‍ കസ്റ്റംസ് ക്ലിയറന്‍സ് ഏജന്‍റ് ഹരിരാജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

MediaOne Logo

  • Published:

    10 July 2020 11:06 AM GMT

അന്വേഷണത്തില്‍ കസ്റ്റംസിന് തിരിച്ചടി; വിമാനത്താവള പരിസരത്ത് സിസിടിവി ഇല്ലെന്ന് പൊലീസ്
X

തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തില്‍ കസ്റ്റംസിന് തിരിച്ചടി. വിമാനത്താവള പരിസരത്ത് സിസിടിവിയില്ലാത്തത് കൊണ്ട് ദൃശ്യങ്ങള്‍ കിട്ടില്ലെന്ന് പൊലീസ് കസ്റ്റംസിനെ അറിയിച്ചു. അതിനിടെ കൊച്ചിയില്‍ കസ്റ്റംസ് ക്ലിയറന്‍സ് ഏജന്‍റ് ഹരിരാജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. രണ്ട് ദിവസം മുമ്പാണ് കസ്റ്റംസ് പൊലീസിനോട് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. കാര്‍ഗോ പരിസരത്ത് ആരൊക്കെ വന്നു എന്നറിയാനായിരുന്നു പ്രധാനമായും സിസിടിവി പരിശോധന. എന്നാല്‍ ആ മേഖലയില്‍ സിസിടിവി ഇല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കുറച്ച് ദൂരെയുള്ള സിസിടിവിയുണ്ടെങ്കിലും അതിലെ ദൃശ്യങ്ങള്‍ വ്യക്തമല്ലെന്നാണ് അറിയുന്നത്.

അതേസമയം സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എയുടെ എഫ്ഐആര്‍ പുറത്തായി. നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, മൂന്നാം പ്രതി ഫൈസല്‍ പരീത്, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് എന്നിവാരാണുള്ളത്. കേസിൽ നേരത്തെ എൻ.ഐ.എ യു.എ.പി.എ ചുമത്തിയിരുന്നു. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായാണ് എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചത്. കേസ് അന്വേഷിക്കാനുള്ള എൻ.ഐ.എ തീരുമാനം യു.എ.ഇയെ അറിയിച്ചു.

കൊച്ചി യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല. തീവ്രവാദ ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് എൻ.ഐ.എ പറഞ്ഞു. സന്ദീപിനും സരിത്തിനും സ്വപ്നക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നും എൻ.ഐ.എ പറഞ്ഞു. കേസ് ഇനി 14ാം തിയ്യതി കോടതി പരിഗണിക്കും.

TAGS :

Next Story