ഡോക്ടര്‍ മുബാറക്ക് പാഷ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍
ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായി ഡോക്ടര്‍ മുബാറക് പാഷയെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായി ഡോക്ടര്‍ മുബാറക് പാഷയെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നാല് വര്‍ഷക്കാലത്തേക്കാണ് നിയമനം. നിലവില്‍ ഒമാനിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഹെഡ് ഓഫ് ഗവര്‍ണന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് പ്ലാനിങ് ആയി സേവനം അനുഷ്ഠിക്കുകയാണ് ഡോ. പാഷ. ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള വൈവിധ്യമാർന്ന അദ്ദേഹത്തിന്റെ പ്രവർത്തന പരിചയം, മികവ് എന്നിവ പരിഗണിച്ചാണ് ആണ് സർക്കാരിന്റെ ഈ നിയമനം.
Next Story
Adjust Story Font
16

