Quantcast

19 വാർഡുകളിൽ എൽ.ഡി.എഫിന് എതിരാളികളില്ല

തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി

MediaOne Logo

  • Published:

    19 Nov 2020 6:11 PM IST

19 വാർഡുകളിൽ എൽ.ഡി.എഫിന് എതിരാളികളില്ല
X

തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂരിൽ 19 വാർഡുകളിൽ എൽ.ഡി.എഫിന് എതിരാളികളില്ല. ആന്തൂർ നഗരസഭയിലും മലപ്പട്ടത്തും ഉള്‍പ്പെടെയാണ് എൽ.ഡി.എഫിന് എതിരാളികളില്ലാത്തത്.

കണ്ണൂർ ആന്തൂർ നഗരസഭയിൽ ആറ് വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. മലപ്പട്ടം പഞ്ചായത്തിൽ അഞ്ചിടത്തും കോട്ടയം മലബാർ പഞ്ചായത്തിൽ മൂന്നാം വാർഡിലും എൽഡിഎഫിന് എതിരില്ല. തളിപറമ്പ് നഗരസഭയിലെ 25ആം വാർഡായ കൂവോടും കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിൽ രണ്ട് വാര്‍ഡുകളിലും കയ്യൂർ ചീമേനി പഞ്ചായത്തിലെ ഏഴാം വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരാളികളില്ല.

കാസർകോട് മടിക്കൈ പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ എല്‍ഡിഎഫിന് എതിരില്ല. 1, 12, 13 വാര്‍ഡുകളിലാണ് എതിരാളികളില്ലാത്തത്.

TAGS :

Next Story