Quantcast

ഭരണത്തുടര്‍ച്ചയുണ്ടാകുന്നത് ഗുണം ചെയ്യും,​ മുസ്​ലിം ലീഗിനെ കൊണ്ട്​ സമുദായത്തിന്​​ നേട്ടമൊന്നുമില്ല: എ.പി. അബ്ദുൽ ഹകീം അസ്ഹരി

'മുസ്​ലിം ലീഗ്​ മൊത്തം മുസ്​ലിംകളുടെയും സംഘടനയാണെന്ന തെറ്റിദ്ധാരണ എല്ലാ രാഷ്​ട്രീയ പാർട്ടികൾക്കുമുണ്ട്​'

MediaOne Logo

Web Desk

  • Published:

    25 March 2021 4:26 PM GMT

ഭരണത്തുടര്‍ച്ചയുണ്ടാകുന്നത് ഗുണം ചെയ്യും,​ മുസ്​ലിം ലീഗിനെ കൊണ്ട്​ സമുദായത്തിന്​​ നേട്ടമൊന്നുമില്ല: എ.പി. അബ്ദുൽ ഹകീം അസ്ഹരി
X

കേരളത്തെ സംബന്ധിച്ച് ഭരണത്തുടര്‍ച്ചയുണ്ടാകുന്നത് ഗുണം ചെയ്യുമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം. മുസ്​ലിം സമുദായത്തിന്‍റെ സ്വന്തമായ വകുപ്പുകൾ മുസ്​ലിം ലീഗ്​ കൈകാര്യം ചെയ്യുന്നത്​ ദോഷകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം​ എല്ലാ രാഷ്​ട്രീയ പാർട്ടികളോടും പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അബ്ദുൽ ഹകീം അസ്ഹരി മുസ്‍ലിം ലീഗില്‍ നിന്ന് സമുദായത്തിന്​ പ്രത്യേകിച്ച്​ ഒരു ഗുണവും കിട്ടുന്നില്ലെന്നും തുറന്നടിച്ചു.

'തിരഞ്ഞെടുപ്പ്: മുസ്‌ലിം ലീഗിന്റെ പരിമിതികൾ, തുടർഭരണം, മർകസ് നോളജ് സിറ്റിയുടെ ഉദ്‌ഘാടനം ' എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി നിലപാട് വ്യക്തമാക്കുന്നു.

Posted by M Luqman on Thursday, March 25, 2021

'മുസ്​ലിം ലീഗ്​ മൊത്തം മുസ്​ലിംകളുടെയും സംഘടനയാണെന്ന തെറ്റിദ്ധാരണ എല്ലാ രാഷ്​ട്രീയ പാർട്ടികൾക്കുമുണ്ട്​. മുസ്​ലിം ലീഗിന്​ നൽകിയാൽ മുസ്​ലിംകൾക്കെല്ലാവർക്കും കിട്ടി എന്നാണ് അവരുടെ​ ധാരണ. ഹജ്ജ്​, വഖഫ്​ പോലുള്ള വകുപ്പുകൾ മുസ്​ലിം ലീഗ്​ കൈകാര്യം ചെയ്യു​മ്പോൾ പക്ഷപാതിത്വം ഉണ്ടാകും.സുന്നികളെ രണ്ടായി വിഭജിക്കുന്നതിലും മുസ്​ലിംകളെ പല ഗ്രൂപ്പുകളായി​ മാറ്റിനിർത്തുന്നതിലും മുഖ്യപങ്ക്​ വഹിക്കുന്ന പാർട്ടിയാണ്​ അവർ. മുസ്​ലിം ലീഗ്​ രാഷ്​ട്രീയ കക്ഷിയാകുന്നില്ല, സാമൂഹിക കക്ഷി മാത്രമാണ്​. മുസ്​ലിം ലീഗ്​ ജനങ്ങളിൽനിന്ന്​ പണം പിരിച്ച്​ വീടുണ്ടാക്കി നൽകുകയും ഒരാൾ കൊല്ലപ്പെട്ടാൽ അവരുടെ കുടുംബത്തെ സഹായിക്കുകയും ചെയ്യുന്നുണ്ട്​. ഇതൊരു ചാരിറ്റി സംഘടനയുടെ ജോലിയാണ്​. സർക്കാരിൽനിന്ന്​ അവകാശങ്ങൾ വാങ്ങിനൽകാൻ പലപ്പോഴും അവർക്ക്​​ കഴിയാറില്ല. സമുദായത്തിന്‍റെ പാർട്ടിയാണെന്ന ലേബലിൽ അവർ ഒരുപാട്​ പ്രയാസങ്ങൾ അനുഭവിക്കുന്നു​. എന്നാൽ, അവരെക്കൊണ്ട്​ സമുദായത്തിന്​ പ്രത്യേകിച്ച്​ ഗുണം കിട്ടുന്നുമില്ല.

മുജാഹിദ്​ പ്രസ്​ഥാനങ്ങൾ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക്​ അർഹമായ സീറ്റുകൾ ലഭിച്ചില്ലെന്ന്​​ പരാതി ഉന്നയിക്കുകയുണ്ടായി. എന്നാൽ, മുസ്​ലിം ലീഗ്​ തന്നെ അവരെക്കൊണ്ട്​ പറയിപ്പിക്കുകയാണെന്ന്​ വേണം കരുതാൻ. അവർക്കാണ്​ കൂടുതൽ ലഭിച്ചിട്ടുള്ളത്​. അത്​ മറ്റുള്ളവർ മനസ്സിലാക്കാതിരിക്കാനാകും അങ്ങനെയൊരു പരാതി അവരെക്കൊണ്ട്​ പറയിപ്പിച്ചത്​.

എസ്​.വൈ​.എസിനോട്​​ എൽ.ഡി.എഫ് സർക്കാർ​ ഊഷ്​മളാമയ ബന്ധമാണ്​ നിലനിർത്തിയത്​. കേരളത്തിലെ സർക്കാരുകൾ ഓരോ പ്രാവശ്യവും മാറി മാറി വരണമെന്ന്​ നിർബന്ധമില്ല. ഭരണത്തുടർച്ചയുണ്ടാകുന്നത്​ കേരളത്തിന്​ ഗുണം ചെയ്യുമെന്ന്​ വേണം മനസ്സിലാക്കാൻ. ഒരു സർക്കാർ പദ്ധതി ആവിഷ്​കരിച്ച്​ വരു​മ്പോഴേക്കും അവരുടെ പകുതി കാലം കഴിയും. സർക്കാർ മാറിയാൽ ആ പദ്ധതികൾ നടപ്പാകില്ല. പുതിയ സർക്കാർ വന്നാൽ അതുതന്നെ സംഭവിക്കും. ഏത്​ കക്ഷികൾ വന്നാലും തുടർഭരണം ഉണ്ടാകുന്നത്​ നല്ലതാണ്​ -എ.പി. അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story