തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കോവിഡ്
ഇന്ന് കുമാരമംഗലത്തെ പര്യടനത്തിനിടെയാണ് കോവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്.
തൊടുപുഴയിലെ ഇടത് മുന്നണി സ്ഥാനാർഥി കെ ഐ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കുമാരമംഗലത്തെ പര്യടനത്തിനിടെയാണ് കോവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് പ്രചാരണം നിര്‍ത്തി സ്ഥാനാര്‍ഥി വിശ്രമത്തിലാണ്.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനാണ് എല്‍ഡിഎഫ് തൊടുപുഴ സീറ്റ് നല്‍കിയത്. രോഗം സ്ഥിരീകരിച്ച ശേഷവും സ്ഥാനാർഥി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ഇന്ന് രാവിലെയാണ് കെ ഐ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് എൽഡിഎഫ് നേതൃത്വം വ്യക്തമാക്കി.
തൊടുപുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി ജെ ജോസഫാണ്. അദ്ദേഹത്തിന് കഴിഞ്ഞ മാസം കോവിഡ് ബാധിച്ചിരുന്നു. രോഗം ഭേദമായതോടെയാണ് അദ്ദേഹം പ്രചാരണ രംഗത്ത് സജീവമായത്.
Next Story
Adjust Story Font
16