Quantcast

മുഖ്യമന്ത്രിക്ക് വടകര പേടിയെന്ന് മുല്ലപ്പള്ളി; ആർഎംപിയെ തോൽപ്പിക്കാൻ ആസൂത്രിത ശ്രമമെന്ന് കെ. കെ രമ

കോഴിക്കോട് ജില്ലയിലെ പ്രചാരണം നേരത്തെ അവസാനിപ്പിച്ച മുഖ്യമന്ത്രി ഇന്ന് വീണ്ടും വടകരയിൽ വരുന്നത് പേടിച്ചാണെന്ന് മുല്ലപ്പള്ളി

MediaOne Logo

Web Desk

  • Published:

    2 April 2021 2:47 AM GMT

മുഖ്യമന്ത്രിക്ക് വടകര പേടിയെന്ന് മുല്ലപ്പള്ളി; ആർഎംപിയെ തോൽപ്പിക്കാൻ ആസൂത്രിത ശ്രമമെന്ന് കെ. കെ രമ
X

വടകരയിൽ തന്നെ തോൽപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്ന് കെ.കെ രമ. നേരത്തെ നിശ്ചയിച്ച പരിപാടി കഴിഞ്ഞിട്ടും ഇന്ന് മുഖ്യമന്ത്രി വടകരയിൽ വരുന്നത് പേടിയുള്ളതിനാലാണ്. ജനങ്ങളുടെ മനസ് മനസിലാക്കാൻ ഇടത് മുന്നണിക്ക് കഴിഞ്ഞിട്ടില്ല. ചന്ദ്രശേഖരനെ കൊല്ലാനേ കഴിയുവെന്നും ഞങ്ങളെ തോൽപ്പിക്കാനാകില്ലെന്നും രമ മീഡിയവണിനോട് പറഞ്ഞു.

വടകരയിൽ തോൽക്കുമെന്ന് മുഖ്യമന്ത്രിക്കും സിപിഎമ്മിനും അറിയാമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. കോഴിക്കോട് ജില്ലയിലെ പ്രചാരണം നേരത്തെ അവസാനിപ്പിച്ച മുഖ്യമന്ത്രി ഇന്ന് വീണ്ടും വടകരയിൽ വരുന്നത് അതുകൊണ്ടാണ്. വടകരയിൽ രമ വിജയിച്ചു കഴിഞ്ഞുവെന്നും പ്രഖ്യാപനം ഞാൻ നടത്തുകയാണെന്നും മുല്ലപ്പള്ളി മീഡിയയവണിനോട് പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story