Quantcast

മഞ്ചേശ്വരത്ത് എല്‍.ഡി.എഫുമായി നീക്കുപോക്കിന് തയ്യാറാണെന്ന് മുല്ലപ്പള്ളി; പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍

ബിജെപിയെ തോല്‍പിക്കാന്‍ യുഡിഎഫിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    5 April 2021 6:11 AM

മഞ്ചേശ്വരത്ത് എല്‍.ഡി.എഫുമായി നീക്കുപോക്കിന് തയ്യാറാണെന്ന് മുല്ലപ്പള്ളി; പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍
X

മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പിക്കാന്‍ എല്‍.ഡി.എഫുമായി നീക്കുപോക്കിന് തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. യു.ഡി.എഫിനെ പിന്തുണക്കാന്‍ എല്‍.ഡി.എഫ് തയ്യാറുണ്ടോയെന്നാണ് അറിയേണ്ടത്. മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ സി.പി.എം നിര്‍ത്തിയതുതന്നെ ബി.ജെ.പിയെ സഹായിക്കാനാണ്. അതുകൊണ്ട് സിപിഎം നീക്കുപോക്കിന് തയ്യാറാവില്ലെന്ന് അറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞു.

എന്നാല്‍, മുല്ലപ്പള്ളിയുടെ പ്രസ്താവനയെ തള്ളിക്കൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ബിജെപിയെ തോല്‍പിക്കാന്‍ യുഡിഎഫിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ചത് ആരുടെയും പിന്തുണ ഇല്ലാതെയാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. മുല്ലപ്പള്ളിയുടെ വാക്കുകള്‍ അംഗീകരിക്കുന്നില്ലെന്ന് കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ മീഡിയവണിനോട് പ്രതികരിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story