അക്രമികള്‍ എത്തിയത് മുഹ്‍സിനാണോ എന്ന് ചോദിച്ച്; മന്‍സൂറെത്തിയത് തന്‍റെ നിലവിളി കേട്ടിട്ടെന്നും അയല്‍വാസി
അക്രമിച്ചവരെയെല്ലാം തനിക്ക് കണ്ടു പരിചയമുണ്ടെന്നും. പക്ഷേ ആരുടെയും പേര് തനിക്കറിയില്ലെന്നും അയല്‍വാസി റംല
കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്‍ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകത്തില്‍ പ്രതികരണവുമായി ദൃക്‍സാക്ഷി. അയല്‍വാസിയായ റംല എന്ന സ്ത്രീയാണ് അക്രമം ആദ്യം കണ്ടത്. റംലയോട് സംസാരിച്ച് നില്‍ക്കേയാണ് മുഹ്സിന് നേരെ അക്രമമുണ്ടായത്.
ബാംഗ്ലൂരിലേക്ക് തിരിച്ച് പോകാനിരുന്ന അയൽവാസിയെ കാണാനാണ് മൻസൂറും മുഹ്‍സിനും അയല്‍വീട്ടിലേക്ക് എത്തിയത്. ഇവിടെ വെച്ചാണ് ആക്രമണമുണ്ടായത്. തന്‍റെ ബുള്ളറ്റിലിരുന്ന് കൂട്ടുകാരന്‍റെ ഉമ്മയോട് സംസാരിക്കുകയായിരുന്നു മുഹ്‍സിന്‍. കൂട്ടുകാരന്‍ ആ സമയം കുളിക്കുകയായിരുന്നു. കൂട്ടുകാരന്‍റെ ഉമ്മയുടെ നിലവിളി കേട്ടാണ് മൻസൂർ ഓടി എത്തിയത്. 15 ഓളം പേരുള്ള സംഘം ഇവർക്ക് നേരെ ബോംബെറിയുകയും വടിവാളുപയോഗിച്ച് വെട്ടുകയും ചെയ്തുവെന്ന് സംഭവത്തിന് ദൃക്‍സാക്ഷിയായ റംല പറയുന്നു.
തന്നോട് സംസാരിച്ച് നില്‍ക്കെയാണ് അക്രമമുണ്ടായത്. മുഹ്‍സിന്‍ ബൈക്കില്‍ ഇരുന്ന് തന്നോട് സംസാരിക്കുകയായിരുന്നു. ആ സമയത്ത് തന്‍റെ മകന്‍ അബ്ദു കുളിക്കുകയായിരുന്നു. അപ്പോഴാണ് അക്രമിസംഘം എത്തിയത്. മുഹ്‍സിനാണോ എന്നു ചോദിച്ച്, അവനെ വളഞ്ഞ് ആദ്യം ബൈക്കില്‍നിന്ന് ചവിട്ടി താഴെയിട്ടു. പിന്നെ വലിച്ചുകൊണ്ടു പോകുകയായിരുന്നു. തന്‍റെ നിലവിളി കേട്ടാണ് മന്‍സൂര്‍ ഓടിയെത്തിയത്. രണ്ടുപേരും കൂടി വീട്ടിലേക്ക് ഓടുന്നതിനിടെയാണ് ബോംബ് ഏറ് ഉണ്ടാകുന്നത്. തുടര്‍ന്നാണ് മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുന്നത്.
അക്രമിച്ചവരെയെല്ലാം തനിക്ക് കണ്ടു പരിചയമുണ്ടെന്നും. പക്ഷേ ആരുടെയും പേര് തനിക്കറിയില്ലെന്നും അയല്‍വാസി റംല പറഞ്ഞു.
ये à¤à¥€ पà¥�ें- മുസ്‍ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകം; ഒരാൾ കസ്റ്റഡിയില്‍
ये à¤à¥€ पà¥�ें- വോട്ടെടുപ്പിന് പിന്നാലെ അക്രമം: കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
Adjust Story Font
16