Quantcast

ഇരന്നു വാങ്ങുന്നത് ശീലമായിപ്പോയി, മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെ പി ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഏത് സാഹചര്യത്തിലാണ് മകൻ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ലെന്ന് പി ജയരാജന്‍

MediaOne Logo

Web Desk

  • Published:

    7 April 2021 8:44 AM GMT

ഇരന്നു വാങ്ങുന്നത് ശീലമായിപ്പോയി, മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെ പി ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്
X

പാനൂർ കൊലപാതകത്തിന് പിന്നാലെ സിപിഎം നേതാവ് പി ജയരാജന്റെ മകൻ ജയിൻ രാജൻ ഫേസ്ബുക്കിലിട്ട കുറിപ്പ് വിവാദത്തിൽ. 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി...' എന്നാണ് ജയിൻ രാജ് ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം, ഏത് സാഹചര്യത്തിലാണ് മകൻ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ലെന്നും പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് യോജിക്കുന്നില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പി ജയരാജൻ വ്യക്തമാക്കി.

ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ഇപ്പോൾ ചാനലുകളിൽ എന്റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാർത്തയായതായി കണ്ടു.ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല.

പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല.ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്.

വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരിലുണ്ടായ ആക്രമണത്തിൽ ഇന്നലെയാണ് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത്. വോട്ടെടുപ്പിനിടെ ഉച്ചമുതല്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ രാത്രിയില്‍ ഒരു അക്രമത്തിലേക്ക് മാറുകയായിരുന്നു.

TAGS :

Next Story