Quantcast

'ജനാധിപത്യ പോരാട്ടങ്ങള്‍ നടത്തേണ്ടത് കൊലപാതക രാഷ്ട്രീയത്തിലൂടെയല്ല'; കൊല്ലപ്പെട്ട മന്‍സൂറിന്‍റെ വീട് ജിഫ്‌രി തങ്ങള്‍ സന്ദര്‍ശിച്ചു

സമസ്ത നേതാക്കളായ ആര്‍.വി കുട്ടി ഹസന്‍ ദാരിമി, ആര്‍.വി അബൂബക്കര്‍ യമാനി എന്നിവര്‍ തങ്ങളോടൊപ്പം ഉണ്ടായിരുന്നു.

MediaOne Logo

Web Desk

  • Published:

    9 April 2021 9:19 AM GMT

ജനാധിപത്യ പോരാട്ടങ്ങള്‍ നടത്തേണ്ടത് കൊലപാതക രാഷ്ട്രീയത്തിലൂടെയല്ല; കൊല്ലപ്പെട്ട മന്‍സൂറിന്‍റെ വീട് ജിഫ്‌രി തങ്ങള്‍ സന്ദര്‍ശിച്ചു
X

കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ ബന്ധുക്കളെ ആശ്വസിപ്പിക്കാനും പ്രാര്‍ത്ഥിക്കാനുമായി സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ വീട്ടില്‍ എത്തി. ഇന്നു രാവിലെ 11 മണിയോടെയാണ് തങ്ങള്‍ സമസ്ത നേതാക്കളോടൊപ്പം പെരിങ്ങത്തൂര്‍ പുല്ലൂക്കര മുക്കില്‍ പീടികയിലെ മന്‍സൂറിന്‍റെ വീട്ടിലെത്തുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തത്.

ജനാധിപത്യ പോരാട്ടങ്ങള്‍ നടത്തേണ്ടത് കൊലപാതക രാഷ്ട്രീയത്തിലൂടെയല്ലെന്നും നാട്ടില്‍ സമാധാനം സ്ഥാപിക്കുന്നതിന് എല്ലാവരും മുന്‍കൈയെടുക്കണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു. അക്രമികള്‍ ആരാണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ എത്തിച്ച് തക്കതായ ശിക്ഷ വാങ്ങി കൊടുക്കാന്‍ അധികാരികള്‍ മുന്നോട്ടു വരണമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത നേതാക്കളായ ആര്‍.വി കുട്ടി ഹസന്‍ ദാരിമി, ആര്‍.വി അബൂബക്കര്‍ യമാനി എന്നിവര്‍ തങ്ങളോടൊപ്പം ഉണ്ടായിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story