Quantcast

പൂക്കിപ്പറമ്പ് ദുരന്തത്തിന് 22 വയസ്; ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്

2001 മാര്‍ച്ച് 11നാണ് നിറയെ യാത്രക്കാരുമായി ഗുരുവായൂരില്‍ നിന്ന്‌ തലശ്ശേരിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് മലപ്പുറം പൂക്കിപറമ്പിൽ വെച്ച് അപകടത്തിൽ പെടുന്നത്

MediaOne Logo

Web Desk

  • Published:

    11 March 2023 1:56 AM GMT

Pookkiparamba bus accident
X

പൂക്കിപ്പറമ്പ് ബസ് അപകടം

മലപ്പുറം: 44 പേരുടെ ജീവനെടുത്ത മലപ്പുറം പൂക്കിപ്പറമ്പ് ദുരന്തത്തിന് ഇന്നേക്ക് 22 വർഷം പൂർത്തിയാകുന്നു. നടുക്കുന്ന ദുരന്തത്തിന്‍റെ ഓർമദിനത്തിൽ റോഡ് അപകടങ്ങൾ ഒഴിവാക്കാൻ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് .

2001 മാര്‍ച്ച് 11നാണ് നിറയെ യാത്രക്കാരുമായി ഗുരുവായൂരില്‍ നിന്ന്‌ തലശ്ശേരിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് മലപ്പുറം പൂക്കിപറമ്പിൽ വെച്ച് അപകടത്തിൽ പെടുന്നത് . ബസ് കാറിലിടിച്ച് മറിഞ്ഞ ശേഷം പൂർണമായും കത്തിയമർന്നു . 44 പേര്‍ വെന്തുമരിച്ച സംഭവം ഇന്നും വേദനയോടെയല്ലാതെ ഓർക്കാനാകില്ല . 22 വർഷങ്ങൾക്കിപ്പുറം ദുരന്തത്തിന്‍റെ നടുക്കുന്ന ഓർമ യാത്രക്കാരിലും ബസ് ജീവനക്കാരിലും എത്തിച്ച് സുരക്ഷിതയാത്രയ്ക്കായി ബോധവത്ക്കരണം സംഘടിപ്പിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ് .

റോഡ് സുരക്ഷാ ക്ലാസ്, റോഡ് സുരക്ഷാ പ്രതിജ്ഞ എന്നിങ്ങനെ വിവിധ പരിപാടികളാണ് മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ചത്. ബസുകളിൽ കയറി അടക്കമാണ് ബസ് യാത്രികർക്ക് ഉദ്യോഗസ്ഥർ സുരക്ഷ നിർദേശങ്ങൾ നൽകിയത് .



TAGS :

Next Story