Quantcast

ആലപ്പുഴ വാഹനാപകടം; രണ്ടുപേരുടെ നില അതീവഗുരുതരം, മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും

ഇൻക്വസ്റ്റ് നടപടികൾ പുലർച്ചയോടെ പൂർത്തിയായി

MediaOne Logo

Web Desk

  • Updated:

    2024-12-03 00:57:32.0

Published:

3 Dec 2024 12:47 AM GMT

Alappuzha accident
X

ആലപ്പുഴ: ആലപ്പുഴ കളർകോട് ഉണ്ടായ വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ബന്ധുക്കൾക്ക് കൈമാറും. ഇൻക്വസ്റ്റ് നടപടികൾ പുലർച്ചയോടെ പൂർത്തിയായി.

രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രി 9 മണിയോടെ കളർകോട് ദേശീയപാതയിൽ കെഎസ്ആർടിസി ബസിലേക്ക് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റിയിരിക്കുകയായിരുന്നു. കാറിൽ 11 പേരാണ് ഉണ്ടായിരുന്നത്.

ഇന്നലെ രാത്രി 9.45 ഓടെയാണ് അപകടം. വണ്ടാനത്ത് നിന്ന് സിനിമക്ക് പോകുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.ഒരാൾ സംഭവസ്ഥലത്തും നാല് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിം, പാലക്കാട് ശേഖരപുരം സ്വദേശി ശ്രീദേവ് വത്സൻ, കണ്ണൂർ മാടായി സ്വദേശി മുഹമ്മദ് ജബ്ബാർ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവാനന്ദൻ , ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോവുകയിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലേക്കാണ് കാർ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കനത്ത മഴയിൽ കാറിന്‍റെ യന്ത്രണം നഷ്ടപ്പെട്ടാണ് അപകടം .ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർ മുന്നിലെ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചുവീണു. ബസിലുണ്ടായിരുന്ന നാലുപേർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.



TAGS :

Next Story