ഏഴര പതിറ്റാണ്ടിന്‍റെ നിറവിൽ മുസ്‍ലിം ലീഗ്; ചെന്നെയിൽ ഇന്ന് മഹാസമ്മേളനം
ചെന്നൈ രാജാജി ഹാളിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപം കൊണ്ടിട്ട് ഇന്നേക്ക് 75 വർഷം
കോഴിക്കോട്: മുസ്‍ലിം ലീഗ് ഏഴര പതിറ്റാണ്ടിന്‍റെ നിറവിൽ. ചെന്നൈ രാജാജി ഹാളിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപം കൊണ്ടിട്ട് ഇന്നേക്ക് 75 വർഷം. രാജാജി ഹാളിൽ ഒത്തുചേർന്ന് ഓർമ പങ്കിടുന്ന ലീഗ്, ചെന്നെ നഗരത്തിൽ മഹാസമ്മേളനവും നടത്തും.
ഖായിദെ മില്ലത്ത് നേതൃത്വം നൽകിയ ആ മുന്നേറ്റം ഏഴര പതിറ്റാണ്ടു പിന്നിടുന്നു. ആദ്യ പാർലമെന്‍റ് മുതൽ ഇന്നുവരെ മുസ്‍ലിം ന്യൂനപക്ഷ ശബ്ദം ഉയർത്താൻ ലീഗിനായി. നേരത്തെ എം.പിയും എം.എല്‍.എമാരും ഉണ്ടായിരുന്ന യു.പി, കർണാടക, മഹാരാഷ്ട്ര, ബംഗാൾ സംസ്ഥാനങ്ങളിൽ പിന്നോട്ട് പോയെങ്കിലും കേരളത്തിൽ ശക്തമായ സാന്നിധ്യമായി തുടരാനും തമിഴ്നാട്ടിൽ ഡി.എം.കെ മുന്നണിയിലൂടെ തിരികെ വരാനും ലീഗിന് കഴിഞ്ഞു.
75 വർഷങ്ങൾക്കിപ്പുറം ദേശീയ തലത്തിലെ പഴയ പ്രതാപത്തിലേക്ക് തിരികെ പോകാനുളള തന്ത്രങ്ങളൊരുക്കാനുള്ള ശ്രമത്തിലാണ് ലീഗ്. ഇന്ന് രാജാജി ഹാളിൽ പ്രതീകാത്മകമായി ഒരുമിച്ചു ചേരുന്ന ലീഗ് നേതാക്കൾ വിവിധ ഭാഷകളിൽ പ്രതിജ്ഞയെടുക്കും. കൊട്ടിവാക്കം വൈ.എം.സി.എ ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ലക്ഷക്കണക്കിന് പ്രവർത്തകർ അണിനിരക്കും. ലീഗ് ദേശീയ - സംസ്ഥാന നേതാക്കൾക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും സമ്മേളനത്തെ അഭിവാദ്യം ചെയ്യും.
Adjust Story Font
16