Quantcast

കുടിശ്ശിക 80 കോടിയിലേറെ; കോഴിക്കോട് മെഡി. കോളജിലേക്ക് മരുന്ന് വിതരണം നിർത്താൻ വിതരണക്കാർ

ആശുപത്രി വികസന സമിതിക്കു കീഴിലുള്ള ന്യായവില മരുന്നുഷോപ്പിലേക്ക് മരുന്നും സർജിക്കൽ ഉപകരണങ്ങളും വിതരണം ചെയ്ത ഇനത്തിലാണ് കുടിശ്ശികയുള്ളത്

MediaOne Logo

Web Desk

  • Updated:

    2025-01-05 04:15:13.0

Published:

5 Jan 2025 3:58 AM GMT

കുടിശ്ശിക 80 കോടിയിലേറെ; കോഴിക്കോട് മെഡി. കോളജിലേക്ക് മരുന്ന് വിതരണം നിർത്താൻ വിതരണക്കാർ
X

കോഴിക്കോട്: മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിർത്താനൊരുങ്ങി വിതരണക്കാർ. കുടിശ്ശിക നൽകാത്ത പക്ഷം ഈ മാസം 10 മുതൽ മരുന്ന് നൽകില്ലെന്ന് വിതരണക്കാർ ആശുപത്രിയെ അറിയിച്ചു.

80 കോടിയിലേറെ രൂപയാണ് ആൾ കേരള കെമിസ്റ്റ്‌സ് ആന്റ് ഡ്രഗ്‌സ് അസോസിയേഷന് കീഴിലെ വിതരണക്കാർക്ക് ലഭിക്കാനുള്ളത്.

ആശുപത്രി വികസന സമിതിക്കു കീഴിലുള്ള ന്യായവില മരുന്നുഷോപ്പിലേക്ക് മരുന്നും സർജിക്കൽ ഉപകരണങ്ങളും വിതരണം ചെയ്ത ഇനത്തിലാണ് കുടിശ്ശികയുള്ളത്. വിതരണം നിർത്തുമെന്ന് കാണിച്ച് മെഡിക്കൽ കോളജ് അധികൃതർക്കും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും കത്ത് നൽകി.

TAGS :

Next Story