Quantcast

ആലപ്പുഴയിൽ 60കാരിയെ വീട്ടിൽ കൊന്നുകുഴിച്ചുമൂടി; സഹോദരൻ കസ്റ്റഡിയിൽ

ആലപ്പുഴ ചെട്ടികാട് സ്വദേശി റോസമ്മയാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    22 April 2024 11:49 AM

Published:

22 April 2024 9:37 AM

കസ്റ്റഡിയിലായ സഹോദരൻ ബെന്നി
X

കസ്റ്റഡിയിലായ സഹോദരൻ ബെന്നി 

ആലപ്പുഴ: ആലപ്പുഴയിൽ 60കാരിയെ കൊന്നു കുഴിച്ചിട്ടതായി സംശയം. ആലപ്പുഴ ചെട്ടികാട് സ്വദേശി റോസമ്മയാണ് കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. സംഭവത്തിൽ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഏപ്രിൽ 18 ബുധനാഴ്‌ച മുതലാണ് റോസമ്മയെ കാണാതായത്. വീട്ടുജോലി ചെയ്‌ത്‌ ജീവിച്ചിരുന്ന ഇവർ മകനോടൊപ്പമായിരുന്നു താമസം. വീട്ടുകാർ തന്നെയാണ് റോസമ്മയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിനിടെ റോസമ്മയുടെ സഹോദരൻ ബെന്നി പലരോടും ഇവരെ കൊന്നുകുഴിച്ചുമൂടിയെന്ന പറഞ്ഞതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ബെന്നിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വീടിന്റെ പരിസരത്ത് കുഴിച്ചിട്ടുവെന്ന് വെളിപ്പെടുത്തിയത്. ആലപ്പുഴ നോർത്ത് പോലീസ് നടത്തിയ പരിശോധനക്കൊടുവിൽ റോസമ്മയുടെ മൃതദേഹം കണ്ടെടുത്തു. തുടർനടപടികൾക്ക് ശേഷം മാത്രമേ കൊലപാതക കാരണം അടക്കം വ്യക്തമാവുകയുള്ളൂ.

TAGS :

Next Story