Quantcast

മദ്യപിച്ച് വാഹനമോടിച്ച ആംബുലൻസ് ജീവനക്കാർക്കെതിരെ കേസ്

മൂന്ന് പേരെയും സർവീസിൽനിന്ന് മാറ്റിനിർത്താൻ ശിപാർശ

MediaOne Logo

Web Desk

  • Published:

    21 Feb 2024 9:11 AM GMT

athirappilly police station
X

തൃശൂർ: മദ്യപിച്ച് വാഹനമോടിച്ച ആംബുലൻസ് ജീവനക്കാർക്കെതിരെ അതിരപ്പിള്ളി പൊലീസ് കേസെടുത്തു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാർക്കെതിരെയാണ് കേസ്.

വാഹനം ഓടിച്ചിരുന്ന പറപ്പൂക്കര മഠത്തിൽവീട്ടിൽ സുരേഷ് (52), മുളയം പുത്തൻപുരയിൽ സിജോൻ (48), വെളപ്പായ കുണ്ടോളി വീട്ടിൽ രാജേഷ് (52) എന്നിവരാണ് പ്രതികൾ. അതിരപ്പിള്ളി പെരിങ്ങൽകുത്തിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഇന്നലെ ഡിസ്ചാർജായ രോഗിയെ ഊരിലാക്കാൻ പോയ സമയത്താണ് ഇവർ മദ്യപിച്ചത്.

ആംബുലൻസിൽ ഉണ്ടായിരുന്നവർ പൊലീസി​നെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വാഹനം നിർത്തി പരിശോധിക്കുകയും ഇവർ മദ്യപിച്ചതായും മനസ്സിലാക്കി. ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നു.

മൂന്ന് ആംബുലൻസ് ജീവനക്കാർക്കെതിരെയും നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ട്. മൂന്ന് പേരെയും സർവീസിൽനിന്ന് മാറ്റിനിർത്താനാണ് ആശുപത്രി സൂപ്രണ്ടിന്റെ ശിപാർശ.

TAGS :

Next Story