Quantcast

കണ്ണൂരിൽ മധ്യവയസ്‌കൻ ഭാര്യയെ കഴുത്തറുത്ത് കൊന്നു

കുറച്ചു കാലമായി ഇവരുടെ വീട്ടിൽ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു

MediaOne Logo

Web Desk

  • Published:

    22 Dec 2021 9:29 AM

കണ്ണൂരിൽ മധ്യവയസ്‌കൻ ഭാര്യയെ കഴുത്തറുത്ത് കൊന്നു
X

കണ്ണൂർ പെരിങ്ങത്തൂരിൽ മധ്യവയസ്‌കൻ ഭാര്യയെ കഴുത്തറുത്ത് കൊന്നു. പെരിങ്ങത്തൂർ പടിക്കൂലോത്ത് സ്വദേശി രതിയെ(57) ഭർത്താവ് മോഹനനാണ് കൊലപ്പെടുത്തിയത്. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കോയമ്പത്തൂരിൽ ചായക്കച്ചവടം നടത്തുകയായിരുന്നു.

പെരിങ്ങത്തൂർ വിഷ്ണുവിലാസം യുപി സ്‌കൂളിനടുത്തുള്ള ഇവരുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. വീട്ടിലെ കറിക്കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ടു മക്കളുണ്ട്. കുറച്ചു കാലമായി ഇവരുടെ വീട്ടിൽ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു.

A middle-aged man beheaded his wife in Peringathur, Kannur.

TAGS :

Next Story