എറണാകുളത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽ തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തി
അസ്ഥികൾ കവറുകളിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ വെച്ചിരിക്കുകയായിരുന്നു
എറണാകുളം: ആൾ താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. എറണാകുളം ചോറ്റാനിക്കരയിലാണ് സംഭവം. വീട്ടിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം സഹിക്കാതെ വന്നപ്പോൾ വാർഡ് മെമ്പർ പൊലീസിൽ വിവരം അറിയിച്ചിരുന്നു.
തുടർന്ന് വീട് തുറന്ന് പരിശോധിച്ച പൊലീസാണ് ഉപയോഗശൂന്യമായ ഫ്രിഡ്ജിനകത്ത് പ്ലാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞ നിലയിൽ അസ്ഥികൾ കണ്ടെത്തിയത്.
വർഷങ്ങൾ പഴക്കമുള്ള അസ്ഥികൾ മനുഷ്യൻേതാണോ എന്ന് വ്യക്തമായിട്ടില്ല. ഒരു തലയോട്ടിയാണ് കണ്ടെത്തിയത്. അസ്ഥികൾ ഒരു ശരീരത്തിൽ നിന്നുള്ളത് തന്നെയാണോ എന്നതിൽ സംശയമുണ്ട്.
Next Story
Adjust Story Font
16