കണ്ണൂർ പെരിങ്ങത്തൂരിൽ പുലി കിണറ്റിൽ വീണു
പുലിയെ മയക്കുവെടിവെക്കാൻ ഉത്തരവ് ലഭിച്ചതായി ഡി.എഫ്.ഒ അറിയിച്ചു
കണ്ണൂർ: പെരിങ്ങത്തൂർ സൗത്ത് പണിയാരത്ത് കിണറ്റിൽ വീണ പുലിയെ രക്ഷിക്കാൻ ശ്രമം തുടരുന്നു. നിർമാണത്തിലിരിക്കുന്ന വീട്ടിലെ കിണറ്റിലാണ് പുലി വീണത്. പുലിയെ മയക്കുവെടിവെക്കാൻ ഉത്തരവ് ലഭിച്ചതായി ഡി.എഫ്.ഒ പി. കാർത്തിക് പറഞ്ഞു.
ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ വനംവകുപ്പിന്റെ വലിയൊരു സംഘംവും തലശ്ശേരി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. വൈകുന്നേരം നാലരയോടെ വയനാട്ടിൽ നിന്നെത്തുന്ന വനംവകുപ്പിന്റെ പ്രത്യേക സംഘമാണ് മയക്കുവെടി വെക്കുക.
ഇതിന് മുന്നോടിയായി കിണറ്റിലെ വെള്ളം വറ്റിക്കേണ്ടതുണ്ട്. വെള്ളം വറ്റിക്കാതെ മയക്കുവെടി വെച്ചാൽ അത് പുലിയുടെ ജിവൻ തന്നെ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. കിണറ്റിൽ ഏകദേശം രണ്ടു മീറ്ററോളം ആഴത്തിൽ വെള്ളമുണ്ട്. ഇത് വറ്റിക്കാനുള്ള നടപടികൾ വനംവകുപ്പും പൊലീസും ആരംഭിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16