Quantcast

രണ്ടരവയസുകാരന് കരൾ മാറ്റിവെക്കണം; സഹായം തേടി നിരാലംബരായ കുടുംബം

ചികിത്സക്ക് വേണ്ടത് മുപ്പത് ലക്ഷത്തോളം രൂപ

MediaOne Logo

Web Desk

  • Updated:

    28 April 2022 1:33 AM

Published:

28 April 2022 1:22 AM

രണ്ടരവയസുകാരന് കരൾ മാറ്റിവെക്കണം; സഹായം തേടി നിരാലംബരായ കുടുംബം
X

ആലപ്പുഴ: രണ്ടര വയസുകാരന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സഹായം തേടി കുടുംബം. ആലപ്പുഴ പുന്നപ്രയിലെ ഇഷാനാണ് കരൾ മാറ്റി വെക്കേണ്ടത്. രണ്ടര വയസുകാരനായ ഇഷാന്റെ ദേഹം മുഴുവൻ എപ്പോഴും ചൊറിച്ചിലാണ്. ചൊറിച്ചിൽ കാരണം ഉറങ്ങാനും കഴിയുന്നില്ല. വിശപ്പില്ല, ഭക്ഷണത്തിന് പകരം വൈറ്റമിൻ പൊടിയാണ് കഴിക്കുന്നത്. കരൾ മാറ്റി വെക്കുക മാത്രമാണ് ജീവൻ രക്ഷിക്കാനുള്ള ഏക മാർഗം.

കരൾ മാറ്റി വെക്കാൻ ഏകദേശം മുപ്പത് ലക്ഷം രൂപ വേണം. ശസ്ത്രകിയക്ക് ശേഷം ഒരു വർഷത്തേക്ക് ആശുപത്രിക്ക് സമീപം താമസിക്കണം. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടിൽ വലയുകയാണ് സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ഇഷാന്റെ കുടുംബം. ഇഷാന്റെ മടങ്ങിവരവിനായി സുമനസുകളുടെ സഹായം തേടുകയാണ് ഇവർ.

TAGS :

Next Story