Quantcast

"കെ.റെയില്‍ സമരത്തിന് ജനങ്ങളുടെ പിന്തുണയില്ല , എം.പിമാരുടെത് പരിഹാസ്യമായ സമരം"- എ.വിജയരാഘവന്‍

സംസ്ഥാനത്തിന്‍റെ വികസന പദ്ധതിക്ക് തുരങ്കം വെക്കുന്ന നടപടിയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് വിജയരാഘവന്‍

MediaOne Logo

Web Desk

  • Updated:

    2022-03-25 05:15:18.0

Published:

25 March 2022 5:10 AM GMT

കെ.റെയില്‍ സമരത്തിന് ജനങ്ങളുടെ പിന്തുണയില്ല , എം.പിമാരുടെത് പരിഹാസ്യമായ സമരം- എ.വിജയരാഘവന്‍
X

സംസ്ഥാനത്തിന്‍റെ വികസന പദ്ധതിക്ക് തുരങ്കം വെക്കുന്ന നടപടിയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം എ.വിജയരാഘവന്‍. ചരിത്രത്തിൽ തന്നെ ഇത്രയും വിവരക്കേട് അപൂർവമായി മാത്രമേ കാണാൻ സാധിക്കൂ. കേരളത്തിലെ ജനങ്ങൾക്ക് എതിരാണ് കേരളത്തിലെ എം പിമാർ എന്ന സന്ദേശമാണ് ഇത് കൊണ്ട് നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.പിമാരുടെത് പരിഹാസ്യമായ സമരമാണ്. കെ റെയിലിനെതിരെ നടക്കുന്നത് ജനങ്ങളുടെ പിന്തുണയുള്ള സമരമല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്, ബിജെപി നേതാക്കൾക്ക് കാര്യങ്ങൾ ബോധ്യപ്പെടില്ലെന്നും സാധാരണജനങ്ങൾക്ക് കാര്യം ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രതിഷേധങ്ങള്‍ കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് കെ.റെയില്‍ സര്‍വേ നടപടികള്‍‌ നിര്‍ത്തിവച്ചു. ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സർവേ ഉണ്ടാകില്ലെന്ന് ഏജന്‍സി അറിയിച്ചു.

എറണാകുളത്ത് ഇന്ന് രാവിലെ കെ.റെയില്‍ സർവേ നടപടികൾ താത്ക്കാലികമായി നിർത്തി വെച്ചിരുന്നു. നിലവില്‍ സർവേ തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് ഏജൻസി അറിയിച്ചു. മുമ്പില്ലാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പ്രതിഷേധക്കാര്‍ ജീവനക്കാരെ ഉപദ്രവിക്കാനും, ഉപകരണങ്ങൾ കേടുവരുത്താനും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ തീരുമാനിച്ചതെന്ന് ഏജന്‍സി അറിയിച്ചു.


TAGS :

Next Story