Quantcast

കോഴിക്കോട് സ്റ്റേഷനിൽ ട്രെയിനിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം; തള്ളിയിട്ടതെന്ന് സംശയം

ഒരാളെ കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Published:

    13 Oct 2024 2:42 AM GMT

UP man throws stones at train passengers to steal their phones, arrested
X

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് വീണ് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. ഇയാളെ തള്ളിയിട്ടതാണോയെന്ന സംശയത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി 11.15ഓടെയാണ് സംഭവം. മംഗലൂരു - കൊച്ചുവേളി സ്പെഷ്യൽ ട്രെയിനിൽനിന്നാണ് യുവാവ് വീണത്. ട്രെയിൻ സ്റ്റേഷനിൽ എത്തുമ്പോൾ ഇയാൾ ഡോറിന്റെ അടുത്താണ് ഉണ്ടായിരുന്നത്. ഇതിനിടെ ഒരാൾ തള്ളിയിടുകയായിരുന്നുവെന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്നവർ പറയുന്നു. ഇതിനെ തുടർന്നാണ് ഒരു യാത്രികനെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

TAGS :

Next Story