Quantcast

പേരിടൽ ചടങ്ങിൽ തർക്കം; കുമ്പളങ്ങിയിൽ യുവാവിനെ കുത്തിക്കൊന്നു

സംഭവത്തിൽ ജിതിൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

MediaOne Logo

Web Desk

  • Updated:

    17 April 2023 4:21 AM

Published:

17 April 2023 4:15 AM

naming ceremony,  stabbed, Kumbalangi,kochi, latest malayalam news,
X

എറണാകുളം: കുമ്പളങ്ങിയിൽ യുവാവിനെ കുത്തിക്കൊന്നു. അനിൽകുമാർ (32) ആണ് മരിച്ചത് . പേരിടൽ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ ജിതിൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച നടന്ന പേരിടൽ ചടങ്ങിൽ തർക്കമുണ്ടാകുകയും നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. എന്നാൽ രാത്രി 12 മണിയോടെ പഞ്ചായത്ത് ഗ്രൌണ്ട് പരിസരത്ത് വച്ച് ഇരുകൂട്ടരും തമ്മിൽ വീണ്ടും തർക്കമുണ്ടായതിനെ തുടർന്നാണ് അനിലിന് കുത്തേറ്റത്.

TAGS :

Next Story