Quantcast

'മുസ്‌ലിംകളെ വ്യത്യസ്‌ത തട്ടുകളിലാക്കി ആക്രമിക്കാൻ ശ്രമം'- മുഖ്യമന്ത്രിയുടെ ഖലീഫ പരാമർശത്തിനെതിരെ അബ്‌ദുസമദ് പൂക്കോട്ടൂർ

ഖലീഫമാരുടെ ഭരണം അന്തസ്സുള്ളതും മൂല്യമുള്ളതുമാണ്. ഖലീഫമാരുടെ കാലത്തെ ഇസ്‌ലാമിക ഭരണം ഇവിടെ കൊണ്ടുവരണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അബ്‌ദുസമദ് പൂക്കോട്ടൂർ ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    28 Oct 2024 10:22 AM GMT

abdussamad pookottur
X

മലപ്പുറം: മുഖ്യമന്ത്രിയുടെ ഖലീഫ പരാമർശത്തിനെതിരെ എസ്‌വൈഎസ്‌ സംസ്ഥാന സെക്രട്ടറി അബ്‌ദുസമദ് പൂക്കോട്ടൂർ. ഖലീഫമാരുടെ ഭരണം അന്തസ്സുള്ളതും മൂല്യമുള്ളതുമാണ്. ഖലീഫമാരുടെ കാലത്തെ ഇസ്‌ലാമിക ഭരണം ഇവിടെ കൊണ്ടുവരണമെന്ന് ആരും പറഞ്ഞിട്ടില്ല. ജമാഅത്തെ ഇസ്‌ലാമിയും പറയുന്നില്ല. മുസ്‌ലിം സമൂഹത്തെ വ്യത്യസ്‌ത തട്ടുകളിലാക്കി ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അബ്‌ദുസമദ് പൂക്കോട്ടൂർ മീഡിയവണിനോട് പറഞ്ഞു.

ഒറ്റതിരിച്ച് മുസ്‌ലിം സമൂഹത്തെ വ്യത്യസ്‌ത തട്ടുകളിലാക്കി ആക്രമിക്കാൻ ശ്രമിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് ലഭിച്ചതിനെ കുറിച്ച് ദേശാഭിമാനി എഡിറ്റോറിയൽ എഴുതിയിട്ടുണ്ടെന്നും അബ്‌ദുസമദ് പൂക്കോട്ടൂർ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി ലീഗിനെതിരെ വിമർശനം ഉന്നയിച്ചതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. വർഗീയതയെ ശക്തമായ എതിർത്തിട്ടുള്ള പാർട്ടിയാണ് മുസ്‌ലിം ലീഗ്. ബാബരി മസ്‌ജിദ്‌ തകർത്ത സമയത്ത് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിലപാടിനെ വിമർശിച്ച ആളുകളാണ് ഇപ്പോൾ ഇത് പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

TAGS :

Next Story