Quantcast

ഉമർ ഫൈസി പറഞ്ഞത് തെറ്റ്, മുനമ്പം വിഷയത്തിൽ സാമുദായിക പാർട്ടി ഒന്നും ചെയ്യാതിരുന്നിട്ടില്ല: അബ്ദുസ്സമദ് പൂക്കോട്ടൂർ

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഒരു സാമുദായിക സംഘടനാ നേതാവും പറഞ്ഞിട്ടില്ലെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    16 Nov 2024 5:02 AM GMT

Abdussamad pookkottoor against Umer Faizy
X

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സാമുദായിക രാഷ്ട്രീയ പാർട്ടിയായ മുസ്‌ലിം ലീഗ് ഒന്നും ചെയ്തില്ലെന്ന സമസ്ത സെക്രട്ടറി ഉമർ ഫൈസിയുടെ നിലപാട് വിഷയം പഠിക്കാത്തതുകൊണ്ടാണെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ. മതപരമായ വിഷയമുണ്ടാവുമ്പോൾ മതസംഘടനകളുടെ യോഗം വിളിച്ചാണ് ചർച്ച ചെയ്യാറുള്ളത്. ഈ വിഷയത്തിലും സാദിഖലി തങ്ങൾ മതസംഘടനകളുടെ യോഗം വിളിച്ചിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് സാദിഖലി തങ്ങളടക്കം ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫാറൂഖ് കോളജ് ലീഗ് ത്യാഗം ചെയ്ത് ഉണ്ടാക്കിയതാണ്. ഇപ്പോൾ അത് നിയന്ത്രിക്കുന്നത് ലീഗല്ല. ആധാരത്തിൽ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നാണ് പറയുന്നത്. നിസാർ കമ്മീഷൻ കണ്ടെത്തിയതും പറവൂർ കോടതിയും ഹൈക്കോടതിയും പറഞ്ഞതും ഇത് തന്നെയാണ്. പി. ജയരാജൻ എഴുതിയ 'കേരളം മുസ് ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം' എന്ന പുസ്തകത്തിലും ഇതേ കാര്യം പറയുന്നുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ഉമർ ഫൈസിയുടെ നിലപാട് ശരിയാണ് എന്നാൽ അവിടെ സാമുദായിക പാർട്ടി ഒന്നും ചെയ്തില്ല എന്ന വാദം അംഗീകരിക്കാനാവില്ലെന്നും പൂക്കോട്ടൂർ പറഞ്ഞു.

TAGS :

Next Story