Quantcast

തൃശൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ച് ഒരാൾ മരിച്ചു

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

MediaOne Logo

Web Desk

  • Updated:

    2025-03-12 05:59:03.0

Published:

12 March 2025 10:03 AM IST

തൃശൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ച്  ഒരാൾ മരിച്ചു
X

തൃശൂർ: കല്ലിടുക്ക് ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പുറകിൽ മറ്റൊരു ലോറി ഇടിച്ച് ഒരാൾ മരിച്ചു.തമിഴ്നാട് സ്വദേശി അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്. ഇയാള്‍ നിർത്തിയിട്ടിരുന്ന ലോറിയിലെ ക്ലീനറായിരുന്നു.ലോറിയിലെ ഡ്രൈവർ കരൂർ സ്വദേശി വേലു സ്വാമിക്ക് പരിക്കേറ്റു.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. ഇടിച്ച ലോറിയുടെ ഡ്രൈവർ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ തകർന്നു.

അതേസമയം, പാലക്കാട് - കോഴിക്കോട്ദേശീയപാതയിൽ പനയംപാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ലോറി ഡ്രൈവറായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി കെ.കെ സുബീഷ് ആണ് മരിച്ചത്. മാസങ്ങൾക്ക് മുമ്പ്, പ്രദേശത്ത് ലോറി മറിഞ്ഞ് നാലു വിദ്യാർഥികൾ മരിച്ചിരുന്നു.

തിരുവനന്തപുരം ആക്കുളത്ത് ടെമ്പോ ട്രാവലർ പാലത്തിലിടിച്ചു. ചവറയിൽ നിന്ന് ആറ്റുകാലിലേക്ക്‌ വന്ന വാഹനമാണ് പുലർച്ചെ നാലോടെ അപകടത്തിൽപെട്ടത്.വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേറ്റു.



TAGS :

Next Story