Quantcast

കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ അപകടം; ബിഹാർ സ്വദേശി മരിച്ചു

ഇരുമ്പ്‌ ഫ്രെയിം തകർന്ന് വീണാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Published:

    6 May 2024 11:18 AM IST

building construction, Accident, Construction SitesAccident,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,കൊച്ചി സ്മാര്‍ട്ട് സിറ്റി, കെട്ടിടം തകര്‍ന്നുവീണു,ഇതരസംസ്ഥാനതൊഴിലാളിമരിച്ചു
X

കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടി ടനിർമാണത്തിനിടെ ഇരുമ്പ്‌ ഫ്രെയിം തകർന്ന് വീണ് ഒരുതൊഴിലാളി മരിച്ചു. ബിഹാർ സ്വദേശിയാണ് മരിച്ചത്.

അഞ്ചുനിലകെട്ടിടത്തിന്റെ ഇരുമ്പ് ഫ്രെയിം തകർന്നത്. താഴെ നിന്നിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ഇരുമ്പ് ഫ്രെയിം പതിക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ സൂപ്പർവൈസറടക്കം അഞ്ചുപേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. നാല് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.


TAGS :

Next Story