Quantcast

മലപ്പുറത്ത് കിണർ ഇടിഞ്ഞുവീണ് അപകടം; ഒരാളെ രക്ഷപ്പെടുത്തി, ഒരാൾ മണ്ണിനടിയിൽ

ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തിയ അഹദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    28 Feb 2023 8:28 AM

Published:

28 Feb 2023 8:11 AM

collapse well, accident, police, malappuram
X

മലപ്പുറം: കോട്ടക്കൽ കുർബാനിയിൽ കിണറിടിഞ്ഞ് വീണ് രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. എടരിക്കോട് പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബർ, അഹദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തിയ അഹദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമ്മാണം നടക്കുന്ന വീട്ടിലെ കിണറ്റിൽ നിന്ന് മണ്ണെടുക്കുന്നതിനിടെയായിരുന്നു അപകടം.

50 അടി താഴ്ചയുള്ള കിണറിൽ ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടമുണ്ടായത്. അഗ്‌നി രക്ഷസേനയുടെ മലപ്പുറം, തിരൂർ യൂണിറ്റുകളും കോട്ടക്കൽ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ മണ്ണിടിയാനുള്ള സാധ്യതയാണ് കിണറ്റിലകപ്പെട്ടയാളെ പുറത്തെത്തിക്കാൻ വൈകുന്നതിനു കാരണം.

TAGS :

Next Story