മലപ്പുറത്തെ വിദ്യാർഥിയുടെ അപകടമരണം: അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്
അന്വേഷിക്കുമെന്നും വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു
മലപ്പുറം: താനൂർ നനമ്പ്രയിൽ വിദ്യാർഥിനിയുടെ അപകടമരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനാണ് അന്വേഷണ ചുമതല. അന്വേഷിക്കുമെന്നും വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു മന്ത്രി കൂട്ടിച്ചേർത്തു.
റോഡ് മുറിച്ച് കടക്കവെ അഞ്ചാം ക്ലാസുകാരിയെ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. താനൂർ നന്നമ്പ്ര എസ്എൻയുപി സ്‌കൂൾ വിദ്യാർഥിനിയായ ഷഹ്‌ന ഷെറിനാണ് മരിച്ചത്. ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനെ തുടർന്ന് മറ്റൊരു സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Next Story
Adjust Story Font
16