Quantcast

സിപിഎം നേതാക്കളുടെ ഭാര്യമാർക്കെതിരായ സൈബർ അധിക്ഷേപം; പ്രതി പിടിയിൽ

കോൺഗ്രസ് പ്രവർത്തകനാണ് പ്രതി.

MediaOne Logo

Web Desk

  • Updated:

    2023-09-21 14:50:25.0

Published:

21 Sept 2023 7:27 PM IST

സിപിഎം നേതാക്കളുടെ ഭാര്യമാർക്കെതിരായ സൈബർ അധിക്ഷേപം; പ്രതി പിടിയിൽ
X

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാർക്കെതിരായ സൈബർ അധിക്ഷേപക്കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം പാറശാല സ്വദേശി എബിൻ ആണ് അറസ്റ്റിലായത്.

കോൺഗ്രസ് പ്രവർത്തകനായ പ്രതി 'കോട്ടയം കുഞ്ഞച്ചൻ' എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ആയിരുന്നു അധിക്ഷേപം നടത്തിയത്.

എ.എ റഹീം എം.പിയുടെ ഭാര്യ അമൃത റഹീം, അന്തരിച്ച സിപിഎം യുവ നേതാവ് പി ബിജുവിന്റെ ഭാര്യ ഹർഷ എന്നിവരെയാണ് ഇയാൾ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ചത്. തിരുവനന്തപുരം സൈബർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

TAGS :

Next Story