Quantcast

പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം; പ്രതികൾക്ക് ജീവപര്യന്തം

ഭാര്യക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

MediaOne Logo

Web Desk

  • Published:

    17 April 2023 12:39 PM GMT

Accused get life imprisonment in Petrol pump owners murder Thrissur
X

തൃശൂർ: കയ്പമംഗലം വഴിയമ്പലത്തെ പെട്രോൾ പമ്പുടമ മനോഹരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. മനോഹരന്റെ ഭാര്യക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. 2019 ഒക്ടോബർ 15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

കൊലപാതകികളായ കയ്പമംഗലം സ്വദേശി കല്ലിപറമ്പിൽ അനസ്, കുന്നത്ത് അൻസാർ, കുറ്റിക്കാടൻ സ്റ്റിയൊ എന്നിവരെയാണ് ഇരിഞ്ഞാലക്കുട അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് കെ.എസ് രാജീവ് ശിക്ഷിച്ചത്.

കൊലപാതകത്തിന് പുറമെ തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, തെളിവ് നശിപ്പിക്കൽ എന്നി വകുപ്പുകളിലും ശിക്ഷ ചുമത്തിയിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടിയ ശിക്ഷയായ ജീവപര്യന്തം അനുഭവിച്ചാൽ മതി.

2019 ഒക്ടോബറിലായിരുന്നു കൊലപാതകം. രാത്രി പമ്പിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന മനോഹരനെ പിന്തുടർന്ന സംഘം കാറിൽ തട്ടികൊണ്ട് പോയി. പണം കവരാൻ ശ്രമിച്ചെങ്കിലും മനോഹരന്റെ പക്കൽ ആകെ 200 രൂപ മാത്രമാണ് ഉണ്ടായിരുന്നത്.

ഇതോടെ ഇയാളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡിൽ തള്ളുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ ഉണ്ണികൃഷ്ണൻ ഹാജരായി.

TAGS :

Next Story