Quantcast

നഗ്നതാപ്രദർശനം: ആലപ്പുഴ സിപിഎമ്മിൽ വീണ്ടും നടപടി, ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി

പരാതി നൽകിയ ലോക്കൽ കമ്മിറ്റി അംഗവും നടപടി നേരിട്ട ബ്രാഞ്ച് സെക്രട്ടറിയും സഹോദരന്മാരാണ്.

MediaOne Logo

Web Desk

  • Updated:

    2023-01-16 07:08:29.0

Published:

16 Jan 2023 7:07 AM GMT

നഗ്നതാപ്രദർശനം: ആലപ്പുഴ സിപിഎമ്മിൽ വീണ്ടും നടപടി, ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി
X

ആലപ്പുഴ സിപിഐഎം

ആലപ്പുഴ: നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയിൽ ആലപ്പുഴ സിപിഎമ്മിൽ വീണ്ടും നടപടി. കൊമ്മാട് ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പരാതിയിൽ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയെന്നായിരുന്നു പരാതി.

പരാതി നൽകിയ ലോക്കൽ കമ്മിറ്റി അംഗവും നടപടി നേരിട്ട ബ്രാഞ്ച് സെക്രട്ടറിയും സഹോദരന്മാരാണ്. നഗ്നദൃശ്യവിവാദത്തിൽ നേരത്തെ സി.പി.എം. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

രണ്ടംഗ അന്വേഷണ കമ്മിഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാർട്ടി നടപടി. പാർട്ടിയിലെ സഹപ്രവർത്തകരുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സോണയ്ക്കെതിരെ നടപടി. സി.പി.എം. ഏരിയാ കമ്മിറ്റി അംഗം എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്ന് വൻതോതിൽ പുകയില ഉത്പന്നങ്ങൾ പിടിച്ചതും വിവാദമായിരുന്നു. തുടർന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

TAGS :

Next Story