Quantcast

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ ഇന്ന് വീണ്ടും വിസ്തരിക്കും

മഞ്ജു വാര്യരെ വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-22 01:20:49.0

Published:

21 Feb 2023 1:27 AM GMT

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ ഇന്ന് വീണ്ടും വിസ്തരിക്കും
X

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വാര്യരെ ഇന്ന് വീണ്ടും വിസ്തരിക്കും. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. മഞ്ജു വാര്യരെ വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു .

നേരത്തെ വിസ്തരിച്ച മഞ്ജു ഉൾപ്പെടെയുള്ള നാല് പേരെയാണ് ഇനി വിസ്തരിക്കാനുള്ളത്. കേസിലെ സാക്ഷി വിസ്താരം പൂർത്തിയാക്കുന്നതിന് ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എ. വർഗീസ് സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിസ്താരത്തിന് പ്രോസിക്യുഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്ന് കാണിച്ചാണ് ദിലീപ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കാവ്യാ മാധവന്റെ അച്ഛനെയും അമ്മയെയും വിസ്തരിക്കുന്നതിലും ദിലീപ് എതിർപ്പ് അറിയിച്ചിരുന്നു.

Also Read:'മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കരുത്'; സുപ്രിംകോടതിയില്‍ ദിലീപിന്റെ സത്യവാങ്മൂലം

കാവ്യ മാധവന്‍റെ അച്ഛൻ മാധവനെയും അമ്മ ശ്യാമളയെയും വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യുഷൻ ആവശ്യപ്പെടുന്നത് വിചാരണ നീട്ടി കൊണ്ടുപോകാൻ ആണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ ആരോപിച്ചു. ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷൻ വിചാരണ കോടതിയെ സമീപിച്ചത്.



TAGS :

Next Story